അമ്മ വാക്ക്

പണ്ടൊക്കെ കണ്ടു ശീലിച്ച ഒരു കാഴ്ചയുണ്ട്. ഒരു കല്യാണം ചുറ്റുവട്ടത്തു നടക്കുകയാണെങ്കില്‍ നമ്മുടെ അമ്മച്ചി മാരൊക്കെ രണ്ടു ദിവസമോ അതിനു മുന്നേയോ ചെന്ന് ആ വീട്ടില്‍ പോയി ആവുന്ന സഹായങ്ങള്‍ ഒക്കെ ചെയ്തു കൊടുക്കുന്ന കാഴ്ച മനോഹരം തന്നെയാണ്. കണ്ടറിഞ്ഞു ചെയ്യുക എന്നൊരു പ്രയോഗം തന്നെ മലയാളത്തില്‍ ഉണ്ട്. വീട്ടിലെ പെണ്‍കുട്ടികളെ ഇത് മനസിലാക്കി കൊടുക്കുന്ന അമ്മമാരെയും കണ്ടിട്ടുണ്ട്. കണ്ടറിഞ്ഞു നന്നായി ചെയ്യുന്നത് അമ്മമാരായിരിക്കും. എല്ലാ അമ്മ മരങ്ങളും തണലാകുന്നത് അവരുടെ ഉള്ളിലെ കനിവിന്റെ മരങ്ങള്‍ പൂക്കുമ്പോഴാണ്. കാനായിലെ കല്യാണവീട്ടിലും’ അമ്മ മുന്‍പേ ഉണ്ടായി രുന്നു. കല്യാണ തിരക്കുകള്‍ക്ക് ഒരു കുറവും വരരുത് എന്ന് കരുതി കാലേകൂട്ടി തന്റെ സാന്നിധ്യം അറിയിച്ചവള്‍.

പരിശുദ്ധ അമ്മയെ പോലെ നമ്മുടെ അമ്മമാരും വിശുദ്ധ മുറിവുകള്‍ കൊണ്ട് എനിക്കും നിനക്കും ഒക്കെ ജീവന്‍ നല്‍കിയവര്‍. വ്യകുലത്തിന്റെ വാളുകള്‍ നെഞ്ചില്‍ തറച്ചാലും ചുണ്ടില്‍ ഒരു ചിരി സൂക്ഷിക്കുന്നവര്‍. കാനാ യിലെ കല്യാണ വീട്ടില്‍ അന്ന് കേട്ട ഒരു വാചകം ഉണ്ട്. ‘ അവന്‍ പറയുന്നത് പോലെ ചെയുക ‘ അവന്‍ പറഞ്ഞത് പോലെ പരിചാരകര്‍ ചെയ്തു…

വെള്ളം വീഞ്ഞായത് ചുറ്റും നിന്നവര്‍ കണ്ടും അനുഭ വിച്ചും അറിഞ്ഞു. ഒരു വാക്കിനപ്പുറം അനുസരണയുടെ അമ്മയോടുള്ള ആദരവിന്റെ സ്‌നേഹത്തിന്റെ കണിക എങ്കിലും പുറത്ത് കാണിക്കാന്‍ ആ സമയത്ത് ക്രിസ്തു വിനു കഴിഞ്ഞല്ലോ എന്ന ചിന്ത എനിക്ക് പിറകില്‍ ഉണ്ട്. അവന്‍ പറയുന്നത് പോലെ ചെയാന്‍ അമ്മ പറയുന്നത് നമുക്ക് ഒന്ന് കേള്‍ക്കാം. ഇടയന്റെ വഴികളിലെ കല്ലും മുള്ളും ഒക്കെ കൊണ്ട് പാദം മുറിഞ്ഞേക്കാം. പിറകെ പോയാല്‍ മതി. ബാക്കി അവന്‍ നോക്കിക്കോളും എന്ന ധ്വനി എനിക്ക് പിന്നില്‍ കേള്‍ക്കാം. അമ്മയ്ക്ക് മകനോട് അധികം സമയങ്ങള്‍ ഒപ്പം ചിലവഴിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും ഒപ്പം ഉള്ള നാളുകള്‍ അവര്‍ ഒരുമിച്ചു സന്തോ ഷിച്ചു. ഒരുമിച്ചു ചിലവഴിച്ചു. മകന്റെ നിയോഗങ്ങളെ അമ്മ മാനിച്ച കാഴ്ച സുവിശേഷം പങ്കു വയ്ക്കുന്നുണ്ട്.

അമ്മ വളര്‍ത്തിയ തച്ചന്‍ അമ്മയുടെ കുഞ്ഞു ആവശ്യ ങ്ങള്‍ പോലും സാധിച്ചു കൊടുത്തു. ക്രിസ്തു ഒരേ സമയം ഒരു ചിന്തയും മാര്‍ഗവും ആയി തോന്നുന്നുണ്ട് ഇവിടെ. അമ്മ പറഞ്ഞു മകന്‍ അനുസരിച്ചു. നമുക്കും അമ്മയോട് നമ്മുടെ സംസാരിക്കാം. നമുക്ക് ക്രിസ്തുവിനെ പോലെ യാകാം.നമ്മുടെ അമ്മയുടെയും അപ്പന്റെയും കുഞ്ഞു സന്തോഷങ്ങള്‍ സാധിച്ചു കൊടുക്കാം. അപ്പോള്‍ പരിശുദ്ധ മാതാവ് നമ്മുടെ ഒപ്പം നല്‍ക്കും.

ഓര്‍ക്കുന്നുണ്ട്, ഒരു പരീക്ഷാക്കാലം. പരീക്ഷാ ഹാളില്‍ ഇരുന്നു പഠിച്ചത് ഓര്‍മ്മിക്കാന്‍ കഴിയാതെ ഇരുന്നു വെന്തുരുകിയത്..അമ്മയെ ആണ് ആദ്യം ഓര്‍ത്തത്. ആ സമയങ്ങളില്‍ നെഞ്ചുരുകി തന്നെയാണ് വിളിച്ചത്. കാര ണം എനിക്ക് പരീക്ഷാ നന്നായി തന്നെ പാസാകണമായി രുന്നു. മറന്നു പോയ ഉത്തരങ്ങള്‍ ഒരു വൈറ്റ് ബോര്‍ഡില്‍ എന്ന പോലെ ഞാന്‍ കണ്ടത് അത്ഭുതം ആണോ എന്നൊന്നും അറിയില്ല. അത്യാവശ്യ സമയങ്ങളിളും അല്ലാത്ത സമയങ്ങളിലും എനിക്ക് അമ്മ വേണം എന്ന് ഞാന്‍ പഠിച്ച ഒരു കുഞ്ഞു ഓര്‍മ. പരീക്ഷ ഒക്കെ നന്നായി തന്നെ പാസായി. ഈശോയെ സ്‌നേഹിച്ചത് പോലെ വേറെ ആരെയും ഇത്രമേല്‍ ഞാന്‍ സ്‌നേഹിച്ചിട്ടില്ലാത്ത ഒരു കാലത്താണ് അമ്മ ഒരു ഉത്തരമായിട്ടു എന്റെ മുന്‍പില്‍ വന്നത്.

ഒരു പത്തുമണി കൊന്തയില്‍ മുഴുവനായി അമ്മ മുഖം നിറയുമ്പോള്‍ ഈ ജപമാല മാസം ഞാന്‍ അമ്മയെ ഓര്‍ക്കുകയാണ്. അമ്മ ചെയ്തത് പോലെ കണ്ടറിഞ്ഞു ചെയുവാന്‍. അമ്മ ചെയ്തത് പോലെ ഉള്ളില്‍ കനിവ് ഉറവയെടുക്കാന്‍. മകനെ പോലെ അമ്മയ്ക്ക് കുഞ്ഞു സന്തോഷങ്ങള്‍ നല്‍കാന്‍ ഒക്കെ ഞാന്‍ ശ്രമിക്കാം. ഈ ഭൂമിയില്‍ ആ തച്ചനെ സ്‌നേഹിക്കാന്‍ ഉള്ളു നിറഞ്ഞൊരു പുഴ ആകാന്‍ ഞാന്‍ ശ്രമിക്കാം. അമ്മയോടുള്ള എന്റെ വാക്ക്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles