നരകം ഉണ്ടോ? നരകത്തെ കുറിച്ച് വിശുദ്ധര്‍ പറയുന്നത് എന്ത്?

നരകത്തെ കുറിച്ചോര്‍ക്കുമ്പോള്‍
ഭീതിയും വിറയലും കൊണ്ട്
എന്റെ അസ്ഥികള്‍ ഉലയുന്നു.
(വി. ബര്‍ണാര്‍ഡ്)

നരക വാസികളുടെയും
ശുദ്ധീകരണസ്ഥലവാസികളുടെയും
ദുരിതപീഢകള്‍ ഞാന്‍ കണ്ടു. യാതൊരു
വാക്കിനാലും അവ വിവരിക്കാന്‍ സാധ്യമല്ല.
അതിനെ കുറിച്ച് അല്പമെങ്കിലും ധാരണ
മനുഷ്യര്‍ക്കുണ്ടായിരുന്നെങ്കില്‍ നരകത്തില്‍
ഒരൊറ്റ ദിവസം താമസിക്കുന്നതിനേക്കാള്‍
ആയിരം തവണ മരിക്കാന്‍ അവര്‍
തയ്യാറാകുമായിരുന്നു.
(വി. കാതറിന്‍ ഓഫ് സിയെന്ന)

പാവം യൂദാസ്! അയാള്‍ നരകത്തിലായിട്ട്
ആയിരത്തി എഴുന്നൂറ്‌ വര്‍ഷം കഴിഞ്ഞു.
എങ്കിലും അയാളുടെ നരകവാസം
ഇപ്പോഴും ആരംഭ ദശയിലാണ്.
(വി. അല്‍ഫോന്‍സുസ് മരിയ ഡ ലിഗോരി)

നാം കാണുന്ന പ്രകൃതിദത്തമായ അഗ്നിക്ക്
ചുട്ടെരിക്കാനും പൊള്ളിക്കാനും വലിയ
ശേഷിയുണ്ട്, എന്നാല്‍ അതു പോലും നരകാഗ്നിയുടെ മുന്നില്‍ വെറും നിഴല്‍ മാത്രമാണ്
(വി. ആന്റണി മേരി ക്ലാരറ്റ്)

ശിക്ഷയ്ക്കു വിധിക്കപ്പെട്ട പാപികളുടെ
ദുഷ്ടശരീരങ്ങള്‍ കെടാത്ത തീയില്‍ കിടന്ന്
മൊരിയുകയും ആളിക്കത്തുകയും ചെയ്യും
(കാര്‍ത്തേജിലെ വി. സിപ്രിയന്‍)

കഷ്ടം! വിലാപവും പല്ലുകടിയും നിറഞ്ഞ
എന്തൊരു സ്ഥലമാണത്! അവിടെ സാത്താന്‍ പോലും വിറ കൊള്ളുന്നു. ഉറക്കമില്ലാത്ത
പുഴുക്കള്‍ ചാകാത്ത ആ സ്ഥലം!
ആ അന്ധകാരത്തിലേക്ക് എറിയപ്പെടുക
എന്നത് എന്തൊരു ദുരിതമാണ്!
(വി. എഫ്രേം)

നമുക്ക് നരകത്തെ വിഭാവനം ചെയ്യാം.
ഒപ്പം ഭൂമിയിലെ ഏറ്റവും വൃത്തികെട്ട ദൃശ്യവും മനസ്സില്‍ കാണുക. ഗന്ധകവും പിശാചുക്കളും വ്യാളികളും തീയും വാളും അമ്പും അലര്‍ച്ചയും, വിലാപവുംയ ഇതൊന്നും നരകവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒന്നുമല്ല
(വി. ഇഗ്നേഷ്യസ് ലയോള)

നിങ്ങള്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന
കൃപയെ അവഗണിക്കരുത്. ഇന്ന് പാപ
പൊറുതി വാഗ്ദാനം ചെയ്തിരിക്കുന്ന
ദൈവം അത് നാളെ നല്‍കുകയില്ല
(വി. വോള്‍ഫ്രാന്റ്)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles