വിശുദ്ധിയെ ഗൗരവമായിട്ടെടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: വിശുദ്ധിയെ സന്തോഷത്തോടും ധീരതയോടും കുടെ മാത്രം സമീപിച്ചാല്‍ പോര, വിശുദ്ധിയെ ഗൗരവമായിട്ടെടുത്ത് അതിനായി അധ്വാനിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഒക്ടോബറില്‍ നടന്ന യുവജന സിനഡിന്റെ തുടര്‍ച്ചയായുള്ള പ്രബോധനത്തിലാണ് പാപ്പാ ഈ സന്ദേശം നല്‍കിയത്.

‘വിശുദ്ധിയില്‍ വളരാന്‍ നിങ്ങള്‍ ഗൗരവമായി പ്രയത്‌നിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ മാര്‍പാപ്പാ യുവജനങ്ങളോട് പറഞ്ഞു. വിശ്വാസവും സ്‌നേഹവും സമാധാനവും പിന്തുടരുന്നതിലെ സൗന്ദര്യാത്മകതയെ കുറിച്ച് പാപ്പാ സൂചിപ്പിച്ചു. വിശുദ്ധിയെ പിന്തുടരുന്നതു കൊണ്ട് നൈസര്‍ഗികതയും ധീരതയും ആവേശവും ആര്‍ദ്രതയും നഷ്ടമാകുന്നില്ലെന്നും പാപ്പാ ഓര്‍പ്പെടുത്തി.

ക്രിസ്തു ജീവിക്കുന്നു (ക്രിസ്തുസ് വിവിത്ത്) എന്ന പേരില്‍ പ്രസിദ്ധീകരിച്ച അപ്പസ്‌തോലിക പ്രബോധനത്തിലാണ് മാര്‍പാപ്പാ തന്റെ ആശയങ്ങള്‍ യുവജനങ്ങളോട് പങ്കുവച്ചത്.

മുതിര്‍ന്ന വ്യക്തിയാകുന്നതു കൊണ്ട് ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും പാപ്പാ വ്യക്തമാക്കി. പ്രായം വര്‍ദ്ധിക്കുമ്പോള്‍ യുവത്വത്തിലെ ഏറ്റവും നല്ല കാര്യങ്ങള്‍ പ്രിയമോടെ ഓര്‍മിക്കുകയാണ്. അതോടൊപ്പം നല്ലതല്ലാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ നിന്നു നീക്കി സ്വയം ശുദ്ധീകരിക്കുകയും വേണം. ഒപ്പം ദൈവം നല്‍കുന്ന പുതിയ സമ്മാനം സ്വീകരിച്ച് പക്വതയിലേക്ക് വളരണം, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles