വഴിയില്‍ വച്ച് തന്നെ രമ്യപ്പെട്ടുകൊള്ളുക

യോജ്യമായ സാഹചര്യത്തിനായി തക്കം പാർത്തിരിക്കുന്ന ചേതോവികാരങ്ങളെ വെള്ളവും വളവും കൊടുത്തു നമ്മൾ വളർത്തുന്നുണ്ട് .

ജീവിതത്തിൻെറ മാരത്തോൺ ഓട്ടത്തിനിടയിൽ ആരോടെങ്കിലും വെറുപ്പും വിദ്വേഷവും നീ വെച്ചുപുലർത്തുഉണ്ടെങ്കിൽ ,
നിനച്ചിരിക്കാത്ത നേരത്ത് മരണം എത്തുന്നതിനു മുമ്പേ ,
സകലതി൯െറയും ഉടയവൻ അന്ത്യ വിധിക്കായി എത്തുന്നതിനു മുമ്പേ…., സ്വർഗ്ഗീയ യാത്രയുടെ ഈ ലോക വഴിയിൽ വെച്ച് തന്നെ രമ്യതപെട്ടു കൊള്ളുക .

അല്ലെങ്കിൽ വെറുപ്പും വിദ്വേഷത്തോടു൦ കൂടെ ന്യായാസനത്തിനു മുമ്പാകെ നീ നിൽക്കേണ്ടിവരും. ശുദ്ധീകരണസ്ഥലം ആകുന്ന തടവറയിൽ നീ അടയ്ക്കപ്പെടും .

ജീവിതകാലത്ത് നീ സമ്പാദിച്ച സുകൃതങ്ങളുടെ മുഴുവൻ പുണ്യങ്ങളും കൊടുത്താലും മോചിതനാവാൻ നിനക്ക് സാധിക്കുകയില്ല .

“നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോള്‍, വഴിയില്‍ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കില്‍ അവന്‍ നിന്നെന്യായാധിപന്റെ അടുത്തേക്കുകൊണ്ടുപോവുകയുംന്യായാധിപന്‍ നിന്നെ കാരാഗൃഹപാലകനെ ഏല്‍പിക്കുകയും അവന്‍ നിന്നെതടവിലാക്കുകയും ചെയ്യും.
അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
(ലൂക്കാ 12 : 58,59)

കടപ്പാട് :ഫാ. ജെയ്സൺ മാറോക്കി

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles