മൊബൈല്‍ ഫോണ്‍ അടിമത്തം വേണ്ട: വിദ്യാര്‍ത്ഥികളോട് മാര്‍പാപ്പാ

വത്തിക്കാന്‍: സാങ്കേതികയിലെ വലിയ കുതുച്ചു കയറ്റമാണെന്നതൊക്കെ ശരിതന്നെ. എന്നാല്‍ സ്വാതന്ത്ര്യം നശിപ്പിക്കുന്ന മൊബൈള്‍ ഫോണ്‍ അടിമത്വത്തിനെതിരെ ജാഗ്രത പാലിക്കാന്‍ വിദ്യാര്‍ത്ഥികളോട് ഫ്രാന്‍സിസ് പാപ്പായുടെ അഭ്യര്‍ത്ഥന.

‘മൊബൈല്‍ ഫോണുകളിലുള്ള അമിതാശ്രയത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും സ്വയം സ്വതന്ത്രരാവുക! ദയവു ചെയ്ത് ആ അടിമത്വത്തില്‍ നിന്ന് വിടുതല്‍ നേടൂ!’ പാപ്പാ അഭ്യര്‍ത്ഥിച്ചു ‘മൊബൈല്‍ ഫോണ്‍ വളരെ സഹായകരമാണെന്നതൊക്കെ ശരി തന്നെ. വലിയ സാങ്കേതിക പുരോഗതിയാണ്. എന്നാല്‍ നിങ്ങള്‍ മൊബൈല്‍ ഫോണിന് അടിമയായാല്‍ നിങ്ങള്‍ക്ക് സ്വാനന്ത്ര്യം നഷ്ടമാകുന്നു’

‘ടെലിഫോണ്‍ ആശയവിനിമയത്തിന് നല്ലതും ഉപകാരപ്രദവുമാണ്. എന്നാല്‍ അതില്‍ ഒരു അപകടം പതിയിരിക്കുന്നുണ്ട്. ടെലിഫോണ്‍ ഒരു മയക്കുമരുന്നു പോലെയാകുമ്പോള്‍ നമ്മുടെ ആശയവിനിമയങ്ങള്‍ വെറും കോണ്ടാക്ടുകള്‍ മാത്രമായി ചുരുങ്ങിപ്പോകും. ജീവിതം കോണ്‍ടാക്ട് ചെയ്യാന്‍ വേണ്ടിയുള്ളതല്ല, ആശയവിനിമയം ചെയ്യാനുള്ളതാണ്’ പാപ്പാ ഓര്‍മപ്പിച്ചു.

വിസ്‌കോണ്‍സി ഹൈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles