സ്വപ്‌നത്തിന്റെ സുവിശേഷം

യാഥാർത്ഥ്യബോധത്തോടെയുള്ള സ്വപ്നങ്ങൾ പൂർത്തിയാക്കപ്പെടും
എന്ന് ഉറപ്പാണ്.

“ഉറക്കത്തിൽ കാണേണ്ടവയല്ല സ്വപ്നങ്ങൾ;
ഉണർന്നിരിക്കുമ്പോൾ കാണേണ്ടവയാണ്.
നിന്നെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നങ്ങൾ ” എന്ന
അബ്ദുൾ കലാമിൻ്റെ വാക്കുകൾ എത്രയോ ശരിയാണ്.

മറ്റുള്ളവർക്കു വേണ്ടി സ്വപ്നങ്ങൾ കാണുന്നവർ ഭൂമിയിലെ ഏറ്റവും സമ്പന്നനേക്കാൾ ശക്തനാണ്.

രക്ഷാകര ചരിത്രത്തിൽ യൗസേപ്പിൻ്റെ സ്വപ്നങ്ങൾ ഒരു കിളിക്കൂടു പോലെയാണ്. ദൈവമാകുന്ന തള്ളപ്പക്ഷി മെനഞ്ഞു തീർത്ത മനോഹരമായ കൂടായിരുന്നു യൗസേപ്പിതാവ്.
തള്ളപ്പക്ഷിയുടെ ചിറകിനു കീഴിൽ കുഞ്ഞ് പിറക്കണം .അതാണ് കൂടിനു സ്വപ്നം.
അതിനു വേണ്ടിയാണ് എല്ലാ ഭാരവും ഉള്ളിലൊതുക്കി ദൈവമാകുന്ന തള്ളപ്പക്ഷിയുടെ ചുണ്ടിനും ചിറകിനും ഇണങ്ങുന്ന വിധത്തിൽ ജീവിതം
നിറ ബലിയായി സമർപ്പിച്ചത്.

സ്വപ്നങ്ങൾ ഇല്ലാത്ത നിറം മങ്ങിയ ജീവിതമാണോ നമ്മളൊക്കെ നയിക്കുന്നത്…?
സ്വപ്നങ്ങൾ മന്ദമായി ഒഴുകുന്ന പുഴ പോലെ ചലിക്കണം.
അവനവനിൽത്തന്നെ കെട്ടിക്കിടക്കുന്ന സ്വപ്നങ്ങൾക്ക് ദുർഗന്ധമുണ്ട്.

നിൻ്റെ പ്രിയപ്പെട്ടവർക്കു വേണ്ടി …, സൗഹൃദക്കൂട്ടുകൾക്കു വേണ്ടി…,
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മാക്കൾക്കു വേണ്ടി…., സഭയ്ക്കു വേണ്ടി….
പൂവണിയാൻ വെമ്പുന്ന ഒരു സ്വപ്നം നിൻ്റെ ഹൃദയത്തിലും കണ്ണുകളിലും ഉണ്ടോ?

അപരനു വേണ്ടി സ്വപ്നം കാണാൻ നീ പഠിച്ചാൽ…,
അനശ്വരതയിലേക്കുള്ള ഉൾവിളിക്കുള്ള പ്രത്യുത്തരമാണ് അത്.

ഓരോ വാക്കിലും ചിന്തയിലും നോട്ടത്തിലും ചെയ്തിയിലും കത്തിനിൽക്കുന്നതാവണം നിൻ്റെ സ്വപ്നം.
സ്വപ്നങ്ങൾ ഇല്ലങ്കിൽ നീയില്ല.
വരും ദിനങ്ങളെ കൂടുതൽ ഹരിതാഭമാക്കാൻ
സ്വപ്നങ്ങളാൽ നിറയട്ടെ നിൻ്റെ ജീവിതം.

സ്വപ്നമുള്ളവന് കനൽവഴികളെല്ലാം
കനകമയമായിരിക്കും.

ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെവൃദ്‌ധന്‍മാര്‍ സ്വപ്‌നങ്ങള്‍ കാണും.
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 17 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles