നീ എന്നെ സ്‌നേഹിക്കുന്നുവോ…?

തിരക്കേറിയ ഈ ജീവിതത്തിൽ എത്ര ഓടിത്തീർത്താലും….
ക്രിസ്തുവിനോട് ചേർന്നിരിക്കുന്ന നിമിഷങ്ങളാണ് നിൻ്റെ ജീവിതത്തിലെ എണ്ണപ്പെടുന്ന വിലയേറിയ സമയം.

പക്ഷേ…
പലപ്പോഴും അറിഞ്ഞും , അറിയാതെയും നമ്മൾ അപഹരിക്കുന്നത് ദൈവത്തിനു കൊടുക്കണ്ട സമയം തന്നെയാണ്.

എല്ലാ ജോലികളും
ഒതുക്കി തീർത്തതിനു ശേഷം
ക്ഷീണത്തോടെ ചൊല്ലി തീർക്കുന്ന യാമപ്രാർത്ഥനകൾ……..,
ഓടിക്കിതച്ച് വന്ന് ‘കണ്ടു ‘തീർക്കുന്ന
പകുതി ദിവ്യബലികൾ….,
മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി
ദൈർഘ്യം കുറയ്ക്കുന്ന കുമ്പസാരങ്ങൾ ….

ജനന മരണങ്ങൾക്കിടയിലെ കൂദാശ സ്വീകരണങ്ങളുടെ ഭൗതികാഘോഷങ്ങൾ അതിൻ്റെ പാരമ്യത്തിലെത്തിക്കാൻ
അവഗണിയ്ക്കപ്പെടുന്ന
വിശുദ്ധബലിയിലെ പ്രാർത്ഥനകൾ…..

തന്നെ മുഴുവനായി ഊതിയാൽ പറക്കുന്ന ഒരു ചെറു ഗോതമ്പപ്പത്തിലാവാഹിച്ച്
നിൻ്റെ അബദ്ധത്തിലുള്ള വിളിപോലും കേട്ട് ഇറങ്ങി വരാൻ കൊതിച്ച്……
ലോകമെമ്പാടുമുള്ള സക്രാരികളിൽ
ക്രിസ്തു നിനക്കായ് കാത്തിരിക്കുമ്പോഴും…
അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ
നിൻ്റെ ദേവാലായ ഭക്താനുഷ്ഠാനങ്ങൾ…..

തിരിച്ചറിയുക…
ഓരോ പ്രഭാതത്തിലും തൻ്റെ ശരീരവും രക്തവും കൊണ്ട് നിനക്ക് വിരുന്നൊരുക്കി
അവൻ കാത്തിരിക്കുന്നു.

“ഇവരെക്കാൾ അധികമായി
നീ എന്നെ സ്നേഹിക്കുന്നുവോ…?”
(യോഹന്നാൻ 21 :15)

ക്രിസ്തുവിൻ്റെ സ്നേഹത്തിലലിഞ്ഞ്
ഒന്നുചേരാൻ ………
അന്നു പത്രോസിനോട് ചോദിച്ച അതേ ചോദ്യം ഇന്നു നിന്നോടും അവൻ ആവർത്തിക്കുന്നു.

കിടക്കയ്ക്ക് തീ പിടിച്ചാലെന്ന പോലെ
അതിരാവിലെ എഴുന്നേറ്റ്
ബലിപീഠത്തിലേക്ക് ഓടാൻ…
ആ സ്നേഹത്തിൻ്റെ കാത്തിരിപ്പ്
നിനക്കു പ്രചോദനമാകട്ടെ.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles