വി. കുര്‍ബാനയാചരണം സംശുദ്ധമാക്കാന്‍ വത്തിക്കാന്‍ നിര്‍ദേശങ്ങള്‍

വി. കുര്‍ബാനയ്‌ക്കെതിരായ നിന്ദയെയും വിശുദ്ധ സ്ഥലത്തുള്ള അനാദരവിനെയും വത്തിക്കാനിലെ ദിവ്യാരാധന, കൂദാശ ചട്ടങ്ങളുടെ തിരുസംഘം ശക്തമായി അപലപിച്ചു കൊണ്ട് മെത്രാന്‍മാര്‍ക്ക് കത്തയച്ചു. ഒപ്പം വിശുദ്ധ കുര്‍ബാനയെ സംബന്ധിച്ച് നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങള്‍ ഊട്ടിയുറപ്പിക്കുയും ചെയ്തു.
ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് തിരുസംഘം ഈ കത്ത് തയ്യാറാക്കി മെത്രാന്‍മാര്‍ക്ക് അയച്ചത്.

സഭയുടെ ഔദ്യോഗിക നിഷ് കര്‍ഷ പ്രകാരം വിശുദ്ധ കുര്‍ബാനിയില്‍ ഉപയോഗിക്കുന്ന അപ്പം പുളിപ്പില്ലാത്തതാവണം. മോശമായി പോകാത്തവിധം അടുത്ത ദിവസങ്ങളില്‍ ഗോതമ്പില്‍ നിന്നുണ്ടാക്കിയതാവണം. അതിനാല്‍ മറ്റ് ധാതുക്കളില്‍ നിന്നും ഉണ്ടാക്കിയ അപ്പം കുര്‍ബാനയ്ക്ക് ഉപയോഗിക്കാനാവില്ല.
പഴം, പഞ്ചസാര, തേന്‍ തുടങ്ങിയവ ചേര്‍ത്ത് അപ്പമുണ്ടാക്കുന്നതിനെ തിരുസംഘം ശക്തമായി എതിര്‍ക്കുന്നു. വീഞ്ഞ് ശുദ്ധവും പ്രകൃതിദത്തവുമായിരിക്കണം എന്നും തിരുസംഘം എടുത്തു പറയുന്നു. മറ്റൊന്നും വീഞ്ഞില്‍ കലര്‍ത്തരുത് എന്നും കത്തില്‍ നിര്‍ദേശിക്കുന്നു. ഇക്കാര്യങ്ങളില്‍ സംശുദ്ധി ഉറപ്പാക്കാന്‍ മെത്രാന്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തിരുസംഘം ആവശ്യപ്പെടുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles