എല്ലാ പ്രവര്‍ത്തികളും ദൈവസ്തുതിക്കായി ചെയ്യണം

സത്യം ഗ്രഹിക്കുക

സത്യം ആരെ നേരിട്ട് പഠിപ്പിക്കുന്നവോ, സാദൃശ്യങ്ങളും കടന്നു പോകുന്ന വാക്കുകളുമില്ലാതെ, ആയിരിക്കുന്നതു പോലെ ഗ്രഹിപ്പിക്കുന്നുവോ, അയാള്‍ ഭാഗ്യവാനാണ്. നമ്മുടെ അഭിപ്രായവും അറിവും നമ്മെ പലപ്പോഴും വഞ്ചിക്കാറുണ്ട്. അവ അല്‍പമായേ കാണാറുള്ളൂ. നിഗൂഢവും അജ്ഞാതവുമായവ സരസമായ പ്രതിപാദിക്കുന്നതു കൊണ്ട് എന്തു പ്രയോജനം? അവ അറിയാത്തതിന്റെ പേരില്‍ നാം വിധിക്കപ്പെടാറില്ല. ആവശ്യമുള്ളതും പ്രയോജനകരമായതും ഉപേക്ഷിച്ച് അസാധാരണവും അപകടകരവുമായത് അന്വേഷിക്കുന്നത് വലിയ ബുദ്ധിമോശമാണ്. കണ്ണുണ്ടെങ്കിലും നാം കാണുന്നില്ല.

ഗുരു അകമേ പഠിപ്പിക്കുന്നു

കാര്യങ്ങള്‍ താത്വികമായിഗ്രഹിച്ചിട്ട് എന്തു പ്രയോജനം? നിത്യസത്യം നേരിട്ട് സംഭാഷിക്കുമ്പോള്‍ പലവിധ അഭിപ്രായങ്ങള്‍ നമ്മെ ഭയപ്പെടുത്തുകയില്ല. എല്ലാം ഒരു വചനത്തില്‍ നിന്നു വരുന്നു. എല്ലാ ഒരു കാര്യം പറയുന്നു. നമ്മോട് സംഭാഷിക്കുന്നവനാണ് ഉറവിടം (യോഹ. 8. 26). അവനെ കൂടാതെ ആരും ഒന്നും ഗ്രഹിക്കുന്നില്ല. ശരിയായി മനസ്സിലാക്കുന്നുമില്ല. ആര്‍ക്ക് എല്ലാം ഒന്നാണോ, എല്ലാം ഒന്നിലേക്ക് പോകുന്നുവോ, എല്ലാം ഒന്നില്‍ കാണാമോ, അയാളുടെ ഹൃദയത്തിന് സുസ്ഥരിതയുണ്ട്. അയാള്‍ക്ക് ദൈവത്തില്‍ സമാധാനമായി ജീവിക്കാം.

സത്യം തന്നെയായ ദൈവമേ, നിത്യസത്യത്തില്‍ എന്നെ നിന്നോട് ഒന്നാക്കണമേ. ധാരാളം വായിക്കുന്നതും കേള്‍ക്കുന്നതും എനിക്ക് മടുപ്പാണ്. ഞാനിഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും നിന്നില്‍ തന്നെയുണ്ട്. പണ്ഡിതരെല്ലാം മിണ്ടാതിരിക്കട്ടെ. പ്രപഞ്ചം മുഴുവന്‍ നിന്റെ സന്നിധിയില്‍ നിശബ്ദമായിരിക്കട്ടെ. നീ മാത്രം എന്നോട് സംഭാഷിക്കട്ടെ.

എല്ലാം ദൈവസ്തുതിക്കായി ചെയ്യണം

തന്നോടു തന്നെ ഒന്നായിരിക്കുന്നിടത്തോളം ഉള്ളില്‍ വിള്ളലുകള്‍ ഇല്ലാത്തിടത്തോളം പ്രയത്‌നം കൂടാതെ ധാരാളമറിയും. ഉന്നതമായവ അറിയും. കാരണം ഉന്നതില്‍ നിന്നും അറിവിന്റെ വെളിച്ചം സ്വീകരിക്കുന്നു. നിര്‍മലവും ലളിതവും സുസ്ഥിരവുമായ അരൂപിയുള്ളയാള്‍ പല ജോലികളില്‍ ചിതറി പോകുകയില്ല. കാരണം എല്ലാം ദൈവസ്തുതിക്കായാണ് അയാള്‍ ചെയ്യുന്നത്. സ്വന്തമായ അന്വേഷണങ്ങള്‍ ഉപേക്ഷിച്ച് തന്നില്‍ തന്നെ ശാന്തമായി വിശ്രമിക്കുന്നു.

എന്താണ് നിന്നെ അസ്വസ്ഥമാക്കുന്നത്. നിന്നെ തടയുന്നത്? നിന്റെ ഹൃദയത്തിന്റെ ക്രമരഹിതമായ മോഹങ്ങളല്ലേ? നല്ല മനുഷ്യന്‍ ഭക്തന്‍, ബാഹ്യമായ ചെയ്യേണ്ടവ ആദ്യമേ, തന്നില്‍ തന്നെ ആന്തരീകമായ ക്രമീകരിക്കുന്നു. സ്വയം ജയിക്കാന്‍ പരിശ്രമിക്കുന്നവനേക്കാള്‍ ശ്ക്തമായി സമരം ചെയ്യുന്നവരുണ്ടോ. സ്വയം ജയിക്കുക. എന്നും തന്നില്‍ തന്നെ കൂടുതല്‍ കരുത്തനാകുക. കൂടുതല്‍ മെച്ചമായവയിലേക്ക് മുന്നേറുക. ഇവ ലക്ഷ്യം വച്ചാണ് നാം മുന്നേറേണ്ടത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles