സ്വർഗ്ഗം ഈ തിരുഹൃദയം

തിരുവചനത്തിൽ ആയിരത്തിലധികം ആവർത്തിക്കുന്ന ഹൃദയം എന്ന വാക്ക്, ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. പ്രവാചകന്മാരും വേദ പണ്ഡിതരും ഒക്കെ ദൈവത്തിന്റെ ഹൃദയവികാരങ്ങൾ വളരെ മധുരമായി പഴയ നിയമങ്ങളിൽ എഴുതി വയ്ക്കുന്നുണ്ട്!! എന്നാൽ ക്രിസ്തു തന്നെ സ്വയം വർണിച്ചത്, അവന്റെ സ്നേഹത്തെ വെളിപ്പെടുത്തിയത്, ഹൃദയം തുറന്നു കാട്ടിതന്നെയാണ് . ഇനി മനുഷ്യനിൽനിന്ന് മറക്കാൻ ദൈവത്തിനു ഒന്നുമില്ല. സ്വർഗ്ഗം ഇനിയും മനുഷ്യന് അന്യവുമല്ല. എന്നാൽ മനുഷ്യനെ സംബന്ധിച്ച്, ഒരാൾ സ്വയം തുറന്നു കാട്ടിയാലും, എല്ലാവരാലും അംഗീകരിക്കപ്പെടും എന്നൊന്നുമില്ല. അതുകൊണ്ട് തന്നെയാണല്ലോ ക്രിസ്തുവിന്റെ ഹൃദയം, മറ്റൊരു ഹൃദയത്തോടും തുലനം ചെയ്യാൻ ആവാത്തത്!!. അന്നും ഇന്നും ആ വ്യക്തിത്വത്തെ അംഗീകരിക്കാൻ കഴിയാത്തവർ ഉണ്ട് .പലപ്പോഴും എന്റെ ചെയ്തികളിലൂടെ ഞാനും ആ ഹൃദയത്തെ നിഷേധിക്കുന്നു. ദൈവമേ അങ്ങ് വെളിപ്പെടുത്തിയ അങ്ങയുടെ ഹൃദയത്തിൽ എന്റെ അഹന്തയും അഹങ്കാരവും വെടിഞ്ഞ് ആ ഹൃദയം ഏറ്റു വാങ്ങുവാൻ എനിക്കും കൃപ നൽകണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles