ദുരിതത്തിലും ദുഃഖമില്ലാതെ…

ജീവിതത്തിൻ്റെ പച്ചയായ യാഥാർത്ഥ്യങ്ങളിൽ ചിലർ സ്വീകരിക്കുന്ന ആത്മീയ നിലപാടുകൾ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ട്.
ചില കൃപകൾക്ക് ദൈവം അത്രയൊന്നും സുഖകരമല്ലാത്ത പുറംചട്ടകൾ കൊണ്ട് മറയിടാറുണ്ടാവാം.

ജീവിതത്തിൻ്റെ ദുരിത വഴിത്താരയിൽ എവിടെയോ എവിടെയോ വച്ച് ഈ സത്യം വെളിപ്പെട്ടു കിട്ടിയതുകൊണ്ടാവാം…,
നിര തീർത്ത നീറുന്ന സഹനങ്ങളുടെ നടുവിലും ജോബ് ഇങ്ങനെ പറയുന്നത്
“എനിക്ക് ന്യായം നടത്തിത്തരുന്നവൻ
ജീവിക്കുന്നെന്നും അവസാനം അവിടുന്ന് എനിക്ക് വേണ്ടി നിലകൊള്ളുമെന്നും ഞാൻ അറിയുന്നു.”
(ജോബ് 19 :25)

ആശ്വസിക്കാൻ ഒരു കണിക പോലും ബാക്കിയില്ല ജീവിതത്തിൽ. എന്നിട്ടും വിശ്വാസത്തിൻ്റെ വല്ലാത്തൊരു ബലമുണ്ടിവിടെ….

ഏതൊരു ദുരന്തത്തിനും ഒരുവൻ്റെയുള്ളിലെ നന്മയുടെ പ്രകാശം ഊതിക്കെടുത്താനാവാത്ത വിധം ദൈവം മുദ്രവച്ചു കൊടുക്കുന്ന അതിജീവനത്തിൻ്റെ കൃപ .

നീറുന്ന സഹനങ്ങൾക്ക് നടുവിൽ നിന്ന് ദൈവത്തെ നോക്കി,
ദൈവമേ, എനിക്ക് ഇത്രയധികം സഹനങ്ങളുണ്ട് എന്ന് പറയുന്നതല്ല, മറിച്ച്
ആ സഹനങ്ങളെ നോക്കി,
സഹനങ്ങളേ നിങ്ങൾക്കെന്നെ തളർത്താനാവില്ല, ഇതിനെല്ലാം ഉത്തരമുള്ള ഒരു ദൈവം എനിക്ക് കാവലുണ്ട് എന്നു പറയുന്നതാണ് വിശ്വാസം.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles