അപ്പുപ്പൻ താടി

അപ്പുപ്പൻ താടിയെ പ്രണയിച്ചിരുന്ന
ഒരു കുട്ടിക്കാലം എല്ലാവരിലും എന്നും
നല്ല ഓർമ്മകളാണ്.

ഏറ്റം നിസ്സാരമായ….., ഭാരം തീരെയില്ലാത്ത, നമ്മുടെ ശ്വാസനിശ്വാസങ്ങൾക്ക് പോലും നിയന്ത്രണ വിധേയമാകുന്ന
അപ്പൂപ്പൻ താടി…!!!
ആത്മീയമായി ചിന്തിക്കുമ്പോൾ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം
ഈ ശൂന്യവൽക്കരണവും അനുസരണവും
വിശുദ്ധിയുടെ പടവുകളിൽ ഏറെ
പ്രാധാന്യം അർഹിക്കുന്നു.

ആത്മ രക്ഷയ്ക്ക് ആപത്കരമായ രണ്ട് ഭാരങ്ങൾ കുറയ്ക്കേണ്ടത് ഉണ്ട് .ഒന്ന് ‘അഹംഭാര’മാണ് .സ്വന്തം കഴിവുകളിൽ ഉള്ള അതിരുകടന്ന ആശ്രയത്വവും തലയ്ക്കുമീതെയുള്ള തമ്പുരാനെയു൦, ചുറ്റുമുള്ള മറ്റുള്ളവരെയും മറന്നു കൊണ്ടുളള നിഗളമാണത്.

മറ്റൊന്ന്
‘അംഗഭാര’മാണ് .നിന്നിലെ പാപ പ്രേരണകൾ ആകുന്ന അവയവങ്ങളുടെ കനമാണത് .അവയെ അറുത്തുമാറ്റുന്നതാണ് ആത്മനാശത്തേക്കാൾ അഭികാമ്യം എന്നാണ് ക്രിസ്തു മൊഴി .ശരീരത്തി൯െറ പൊണ്ണത്തടി കുറയ്ക്കാൻ കാട്ടുന്ന ശുഷ്കാന്തിയുടെ എത്രയോ മടങ്ങ് കൂടുതൽ,നിന്നിലെ പാപഭാരം ഇല്ലാതാക്കാൻ നീ കാണിക്കേണ്ടതുണ്ട് …?

ശിശുസഹജമായ ഭാരമില്ലായ്മ കൈമോശം വരാതെ കാത്തു സൂക്ഷിക്കുക .
പരിശുദ്ധാത്മാവാകുന്ന കാറ്റ് വീശുമ്പോൾ നമുക്ക് ഒരു അപ്പൂപ്പൻ താടി പോലെ നിന്നു കൊടുക്കാം.
ദൈവഹിതം മനസ്സിലാക്കി അതിനോട് സഹകരിക്കുന്നവരെ കാറ്റ് ലക്ഷ്യസ്ഥാനത്തെത്തിക്കും.

” കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശട്ടെ.”
(യോഹന്നാൻ 3:8)

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles