മാർപാപ്പയുടെ അബുദാബി സന്ദർശനം ചരിത്രമാകും

ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് അ​ബു​ദാ​ബി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ല്പു ന​ൽ​കും. കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ ഉ​പ സ​ർ​വ​സൈ​ന്യാ​ധി​പ​നു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ന​ഹി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​സം​ഘം മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ക്കും. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​ർ​പാ​പ്പ ഗ​ൾ​ഫ് ന​ട്ടി​ലെ​ത്തു​ന്ന​ത്. 

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ഗോ​ള പ​ര​മാ​ധ്യ​ക്ഷ​നും ലോ​ക സ​മാ​ധാ​ന​ത്തി​ന്‍റെ നാ​യ​ക​നു​മാ​യ ഫ്രാ​ൻ​സി​സ് മാർപാ​പ്പ ഗ​ൾ​ഫ് ലോ​ക​ത്തെ പ്ര​ബ​ല​മാ​യ യു​എ​ഇ​യി​ൽ ന​ട​ത്തു​ന്ന ത്രി​ദി​ന സ​ന്ദ​ർ​ശ​നം സു​പ്ര​ധാ​ന​വും ച​രി​ത്ര​പ്ര​ധാ​ന​വു​ം ആ​ണെ​ന്നു വ​ത്തി​ക്കാ​നും യു​എ​ഇ​യും അ​റി​യി​ച്ചു. വി​വി​ധ മ​ത​വി​ശ്വാ​സി​ക​ളും അ​ല്ലാ​ത്ത​വ​രു​ം പ​ര​സ്പ​രം അം​ഗീ​ക​രി​ച്ചു സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണു മാർപാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ന്ന​തെ​ന്ന് വ​ത്തി​ക്കാ​ൻ വ്യ​ക്ത​മാ​ക്കി.

ഫെ​ബ്രു​വ​രി നാ​ലി​ന് വൈ​കു​ന്നേ​രം അ​ബു​ദാ​ബി ഫൗ​ണ്ടേ​ഴ്സ് മെ​മ്മോ​റി​യ​ലി​ൽ ന​ട​ക്കു​ന്ന മ​താ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​പാ​പ്പ പ്ര​സം​ഗി​ക്കും. അ​ബു​ദാ​ബി ഗ്രാ​ൻ​ഡ് മോ​സ്ക് സ​ന്ദ​ർ​ശി​ക്കു​ന്ന മാർപാ​പ്പ, അ​വി​ടെ മു​സ്‌​ലിം കൗ​ണ്‍സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ് അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 

അ​ഞ്ചാം തീ​യ​തി രാ​വി​ലെ 10.30ന് ​അ​ബു​ദാ​ബി സ​ഈ​ദ് സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യും പ്ര​സം​ഗ​വും. സ്റ്റേ​ഡി​യ​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഒ​ന്നേ​കാ​ൽ ല​ക്ഷം വി​ശ്വാ​സി​ക​ൾ​ക്കു മാ​ത്ര​മേ ദി​വ്യ​ബ​ലി​യി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​നാ​കു​ക​യു​ള്ളൂ​വെ​ന്ന് യു​എ​ഇ, ഒ​മാ​ൻ, യെ​മ​ൻ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ദ​ക്ഷി​ണ അ​റേ​ബ്യ​യി​ലെ അ​പ്പ​സ്തോ​ലി​ക് വി​കാ​ർ ബി​ഷ​പ് ഡോ. ​പോ​ൾ ഹി​ൻ​ഡ​ർ ഒ​എ​ഫ്എം പ​റ​ഞ്ഞു. സ​മൂ​ഹ ദി​വ്യ​ബ​ലി​ക്കു മു​ന്പാ​യി അ​ബു​ദാ​ബി ക​ത്തീ​ഡ്ര​ൽ പ​ള്ളി​യും മാ​ർ​പാ​പ്പ സ​ന്ദ​ർ​ശി​ക്കും. 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles