വിശ്വാസം, യേശുവുമൊത്തുള്ള ദൈനംദിന യാത്ര- പാപ്പാ യുവതയോട്!

വിശ്വാസ സംബന്ധിയായ സംശയങ്ങളെ ഭയപ്പെടരുത്

വിശ്വാസത്തെക്കുറിച്ച് ആവർത്തിച്ചുണ്ടാകുന്ന സന്ദേഹങ്ങളെക്കുറിച്ച് കാതറീൻ പറഞ്ഞതിനെപ്പറ്റിയാണ് പാപ്പാ ആദ്യം പരാമർശിച്ചത്.

സംശയങ്ങളെ ഭയപ്പെടരുതെന്നും, കാരണം അവ വിശ്വാസക്കുറവല്ലെന്നും. നേരെമറിച്ച്, “വിശ്വാസത്തിൻറെ ജീവകങ്ങൾ” ആണെന്നും വിശ്വാസത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിക്കുന്നുവെന്നും ശ്വാസത്തെ കൂടുതൽ ബോധ്യമുള്ളതും സ്വതന്ത്രവും പക്വവുമാക്കി മാറ്റുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

നമ്മെ കൈപിടിച്ചു നടത്തുകയും നമുക്കു തുണയായിരിക്കുകയും നമുക്ക് ധൈര്യം പകരുകയും നാം വീഴുമ്പോൾ പിടിച്ചെഴുന്നേല്പിക്കുകയും ചെയ്യുന്ന യേശുവുമൊത്തുള്ള അനുദിന യാത്രയാണ് വിശ്വാസമെന്ന് പാപ്പാ പറഞ്ഞു.

സംശയങ്ങൾ ഉണ്ടാകുമ്പോൾ ചിലപ്പോൾ നാം സ്വയം ചോദിച്ചു പോകുന്ന, “ഒരു പക്ഷേ ഞാനാണോ ശരിയായ രീതിയിൽ മുന്നോട്ടു പോകാത്തത്, എനിക്കാണോ തെറ്റു പറ്റിയത്”  തുടങ്ങിയ ചോദ്യങ്ങളെക്കുറിച്ച് പരാമർശിച്ച പാപ്പാ  അത് തള്ളിക്കളയേണ്ട ഒരു പ്രലോഭനമാണെന്ന് ഓർമ്മിപ്പിച്ചു.

നമ്മെ സന്താപത്തിലേക്കു തള്ളിയാടാൻ സാത്താൻറെ യത്നം

പിശാച് ഈ സംശയം നമ്മുടെ ഹൃദയത്തിൽ വയ്ക്കുന്നത് നമ്മെ ദുഃഖത്തിലേക്ക് തള്ളിവിടാനാണെന്നും അത്തരമൊരു സംശയം ശ്വാസംമുട്ടിക്കുകയും സമാധാനം നശിപ്പിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയും ഇനി എവിടെ തുടങ്ങണമെന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോൾ നാം ചെയ്യേണ്ടത് ആരംഭബിന്ദു കണ്ടെത്തുകയാണെന്നും പാപ്പാ പറഞ്ഞു.

അത്ഭുതപ്പെടലെന്ന ആരംഭബിന്ദു 

തൗമാസെയിൻ (θαυμαζείν) എന്ന മഹത്തായ ഗ്രീക്കു പദത്താൽ വിവർത്തനം ചെയ്യപ്പെട്ട ഒരു തീപ്പൊരി, കണ്ടെത്തലോടെയാണ് തത്ത്വശാസ്ത്രം, കല, സംസ്കാരം, ശാസ്ത്രം തുടങ്ങിയവയെല്ലാം ആരംഭിച്ചതെന്നും അതൊരു അത്ഭുതപരതന്ത്രരാകലാണ്, വിസ്മയംകൊള്ളലാണ് എന്നും പാപ്പാ വിശദീകരിച്ചു.

വസ്തുക്കൾ മുതൽ നമ്മുടെ അസ്തിത്വം, സൃഷ്ടിയുടെ ഐക്യം, ജീവിതത്തിൻറെ നിഗൂഢത തുടങ്ങിയവ വരെയുള്ളവയുടെ മുന്നിലുള്ള വിസ്മയത്തിൽ നിന്നാണ് തത്ത്വചിന്തയുടെ തുടക്കം എന്നും അത് നമ്മുടെ വിശ്വാസത്തിൻറെയും ആരംഭമാണെന്നും പാപ്പാ പറഞ്ഞു.

ക്ഷമയുടെ വിസ്മയത്തെക്കുറിച്ചും പരാമർശിച്ച പാപ്പാ അവിടെ നാം ദൈവ പിതാവിൻറെ വദനവും മനസ്സമാധാനവും കണ്ടെത്തുന്നുവെന്ന് വിശദീകരിച്ചു.

അപരനിലൂടെ സംവേദിതനാകുന്ന യേശു 

സ്വന്തം ജീവിതത്തെക്കുറിച്ചു സാക്ഷ്യമേകുന്നതിന് അപരൻറെ ജീവിത്തെക്കുറിച്ചു വിവരിച്ച യോവാന്നയുടെ ശൈലിയെ ശ്ലാഘിച്ച പാപ്പാ അപരൻറെ വദനം എന്ന ആശയം അവതരിപ്പിച്ചു.

സ്വന്തം ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്നവരായ അമ്മയെയും മുത്തശ്ശിയെയും കുറിച്ച് യൊവാന്ന പറഞ്ഞതിനെക്കുറിച്ച് പ്രത്യേകം സൂചിപ്പിച്ചുകൊണ്ട് പാപ്പാ അവർ അവളെ പ്രാർത്ഥിക്കാനും അനുദിനം ദൈവത്തിനു നന്ദിയേകാനും പഠിപ്പിച്ചത് അനുസ്മരിച്ചു. അങ്ങനെ അവൾ സ്വാഭാവികവും യഥാർത്ഥവുമായ വിശ്വാസം ആർജ്ജിച്ചുവെന്നും പാപ്പാ പറഞ്ഞു.

മൂർത്തമായ വദനങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് യേശു സംവേദനം ചെയ്യപ്പെടുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

പരസേവനവും സംഘാതാത്മകതയും

ജീവിതത്തെ ഒരു സേവനമായി കാണാൻ പഠിപ്പിച്ച ഒരു സന്ന്യാസിനിയെക്കുറിച്ച് യൊവാന്ന പറഞ്ഞതും അനുസ്മരിച്ച പാപ്പാ, വാസ്തവത്തിൽ പരസേവനം സന്തോഷം നേടിയെടുക്കാനുള്ള സരണിയാണെന്ന് ഉദ്ബോധിപ്പിച്ചു.

മറ്റുള്ളവരോടൊപ്പമായിരിക്കുകയും അപരൻറെ പുതുമ കണ്ടെത്തുകയും ചെയ്യുക മനോഹരമാണെന്നു പറഞ്ഞ പാപ്പാ സംഘാതാത്മകതയുടെ യോഗാത്മകദർശനവും പങ്കുവയ്ക്കലിൻറെ ആനന്ദവും സേവന തീക്ഷ്ണതയും ഊട്ടിവളർത്താൻ യുവതയെ ആഹ്വാനം ചെയ്യുകയും ചെയ്തു.

ദുരന്തഭൂമിയായ സിറിയയിൽ സായുധസംഘർഷം മൂലം ഉണ്ടായ ജീവൻ നഷ്ടപ്പെടുന്ന അപകടത്തിൽ നിന്ന് പലതവണ രക്ഷപ്പെട്ട് അന്നാട്ടിൽ നിന്ന് പ്രിയപ്പെട്ടവരോടൊപ്പം പലായനം ചെയ്തെത്തിയ അബൗദ് നല്കിയ സാഹസികതയുടെ ഹൃദയസ്പർശിയായ സാക്ഷ്യത്തെക്കുറിച്ചും പാപ്പാ അനുസ്മരച്ചു.

ഭയം നമ്മെ തളർത്തരുത്

മാരുതൻ പുതുമകൊണ്ടുവരും എന്നു ചിന്തിച്ചുകൊണ്ട് കടൽത്തീരത്ത് നല്ക്കുകയല്ല ജീവിതത്തിൻറെ പൊരുളെന്നും രക്ഷയുള്ളത് തുറന്ന കടലിലാണ്, ആവേഗത്തിലാണ്, അന്വേഷണത്തിലാണ്, യഥാർത്ഥ സ്വപ്നങ്ങളെ പിന്തുടരുന്നതിലാണ് എന്നും, ബുദ്ധിമുട്ടും, പോരാട്ടവും, അപ്രതീക്ഷിത കൊടുങ്കാറ്റുകളും ഇതിൽ അടങ്ങിയിരിക്കുന്നുവെന്നും ഓർമ്മിപ്പിച്ച പാപ്പാ എന്നാൽ ഭയത്താൽ തളർന്നുപോകരുത്, വലിയ സ്വപ്നം കാണുക! എന്ന് പ്രചോദനം പകർന്നു.

ഒരുമിച്ചു സ്വപ്നം കാണുക, ഒരുമിച്ചു മുന്നേറുക

ഒരുമിച്ച് സ്വപ്നം കാണുക! നിങ്ങളെ തടയാൻ ശ്രമിക്കുന്നവരുണ്ടാകും. “ഇത് മറക്കുക, സാഹസം കാട്ടരുത്, ഇത് പ്രയോജനശൂന്യമാണ്” എന്ന് നിങ്ങളോട് പറയുന്നവർ എപ്പോഴും ഉണ്ടാകും. അവർ നിങ്ങളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുന്നവരാണ് പ്രത്യാശയടെ കൊലയാളികളാണ്. മറിച്ച്, നിങ്ങൾ പ്രത്യാശയുടെ ധൈര്യത്തെ പോഷിപ്പിക്കുക, പാപ്പാ പറഞ്ഞു.

നിങ്ങളെ സ്നേഹിക്കുന്ന ദൈവത്തിൻറെ സഹായത്താൽ നിങ്ങൾക്ക് ധൈര്യം ഉണ്ടാകട്ടെ. മുന്നേറുക. മുന്നോട്ട്, എല്ലാവരും ഒരുമയോടെ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles