ശുദ്ധീകരണ സ്ഥലത്തുള്ളവരുടെ ആശ്രയമായ മാതാവ്

വി. ബ്രിജിറ്റ് ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരിക്കല്‍ യേശുവിന്റെ ശബ്ദം വിശുദ്ധ ബ്രിജിറ്റ് കേട്ടു. അവിടുന്നത് തന്റെ പരിശുദ്ധ മാതാവിനോട് ഇങ്ങനെ പറയുന്നതാണ് കേട്ടത്: ‘അങ്ങ് എന്റെ അമ്മയാണ്. കരുണയുടെ അമ്മ. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസമാണ് അമ്മ.’ ഇത്രയും പറഞ്ഞ ശേഷം വിശുദ്ധ തന്നോട് മാതാവ് പറഞ്ഞ ഒരു കാര്യം കൂടി പറയുന്നുണ്ട്: രോഗികളായി കിടക്കുന്നവരും സഹനങ്ങളിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നു പോകുന്നവരും ആശ്വാസകരമായ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എപ്രകാരം ആശ്വാസം അനുഭവിക്കുന്നുവോ അത്തരം ആശ്വാസത്തിന്റെ അനുഭവമാണ് മാതാവിന്റെ നാമം കേള്‍ക്കുന്ന മാത്രയില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അനുഭവിക്കുന്നത്.

നവംബര്‍ മാസം മരണമടഞ്ഞ ആത്മാക്കളെ കത്തോലിക്കാ സഭ ഓര്‍മിക്കുന്ന മാസമാണ്. ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കളെ കുറിച്ച് സഭ വളരെ ശ്രദ്ധാലുവുമാണ്. നമ്മുടെ പ്രാര്‍ത്ഥനകള്‍ ഏറെ ആവശ്യമുള്ളവരാണ് അവര്‍. ശുദ്ധീകരണ സ്ഥലത്തു കിടക്കുന്ന ആത്മാക്കള്‍ക്ക് പരിശുദ്ധ അമ്മ എത്ര വലിയ ആശ്വാസവും ആശ്രയവുമാണെന്ന് വി. ബ്രിജിത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു ദര്‍ശനത്തില്‍, തന്റെ കാവല്‍മാലാഖ തന്നെ ശുദ്ധീകരണസ്ഥലത്ത് കൊണ്ടു പോയ കാര്യം ദൈവകാരുണ്യത്തിന്റെ പ്രചാരകയായ വി. ഫൗസ്റ്റീന വിവരിക്കുന്നുണ്ട്. വിശുദ്ധ പറയുന്നു: ‘പരിശുദ്ധ കന്യമറിയം ശുദ്ധീകരണസ്ഥലം സന്ദര്‍ശിക്കുന്നത് ഞാന്‍ കണ്ടു. സമുദ്രതാരമേ എന്ന് വിളിച്ചു കൊണ്ട് ആത്മാക്കള്‍ കേഴുന്നു. അമ്മ അവര്‍ക്ക് ആശ്വാസവും ഉണര്‍വും നല്‍കി.’ അന്നേരം വിശുദ്ധ ഒരു സ്വരം തന്റെ ഉള്ളില്‍ നിന്നു കേട്ടു, ‘എന്റെ കരുണയ്ക്ക് ഇതാവശ്യമില്ല. എന്നാല്‍ എന്റെ നീതി ഇത് ആവശ്യപ്പെടുന്നു.’

തവിട്ടു നിറമുള്ള കര്‍മലീത്ത ഉത്തരീയം ധരിക്കുകയും വിശ്വാസജീവിതം ധരിക്കുകയും ചെയ്യുന്നവരെ ഒരാഴ്ചയ്ക്കുള്ളില്‍ ശുദ്ധീകരണസ്ഥലത്തു നിന്ന് മോചനം ലഭിക്കുമെന്ന് മാതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 1316 ല്‍ ജോണ്‍ ഇരുപത്തിരണ്ടാമന്‍ മാര്‍പാപ്പയ്ക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷയായി ഒരു വാഗ്ദാനം നല്‍കിയിട്ടുണ്ട്: കര്‍മലോത്തരീയം ധരിച്ചു കൊണ്ട് മരണം വരിക്കുകയും ശുദ്ധീകരണ സ്ഥലത്ത് എത്തുകയും ചെയ്യുന്ന എല്ലാവരെയും ഞാന്‍ സഹായിക്കും. അവര്‍ മരിച്ചുതിനു ശേഷം അടുത്തു വരുന്ന ശനിയാഴ്ചകളില്‍ ഞാന്‍ ശുദ്ധീകരണസ്ഥലത്തെത്തി അവരെ സ്വര്‍ഗത്തിലേക്കു കൂട്ടി കൊണ്ടു പോകും!’

വലിയ സമാശ്വാസത്തിന്റെ സന്ദേശങ്ങളാണ് പരിശുദ്ധ മാതാവ് നമുക്ക് നല്‍കുന്നത്. ശുദ്ധീകരണ സ്ഥലത്തുള്ളവരെ സഹായിക്കാന്‍ ദൈവം വലിയ കൃപകള്‍ പരിശുദ്ധ അമ്മയുടെ മേല്‍ വര്‍ഷിച്ചിട്ടുണ്ട്. അതിനാല്‍ നമുക്ക് പരിശുദ്ധ അമ്മയെ മുറുകെ പിടിക്കാം. അമ്മയുടെ വിശ്വസ്തരായ നല്ല മക്കളായി ജീവിക്കാം. ഒരു നാളും അമ്മ നമ്മെ കൈവിടുകയില്ല.

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles