ലോക യുവജന സംഗമത്തിന് ജോൺ പോൾ പാപ്പയും കാര്‍ളോ അക്യുട്ടിസും ഉൾപ്പെടെ 13 മധ്യസ്ഥർ

ലിസ്ബണ്‍: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ മധ്യസ്ഥ വിശുദ്ധരെ പ്രഖ്യാപിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മദിനമായിരുന്ന മെയ് 18നു ലിസ്ബൺ പാത്രിയാർക്കീസ് കർദ്ദിനാൾ മാനുവൽ ക്ലെമന്റേയാണ് 13 മധ്യസ്ഥ വിശുദ്ധരുടെ പേരുകൾ പുറത്തുവിട്ടത്. പട്ടികയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും, ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാർളോ അക്യുട്ടിസും ഉൾപ്പെടുന്നു. പരിശുദ്ധ കന്യകാമറിയമാണ് സംഗമത്തിന്റെ ‘അതിവിശിഷ്ട മധ്യസ്ഥ’ യെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ഒന്നു മുതൽ ആറാം തീയതി വരെയാണ് ലോക യുവജന സംഗമം നടക്കുന്നത്.

വിശുദ്ധ ഡോൺ ബോസ്കോ, വിശുദ്ധ ജോൺ ബ്രിട്ടോ, വിശുദ്ധ വിൻസെന്റ് ഓഫ് സർഗോസ, പാദുവായിലെ വിശുദ്ധ അന്തോണീസ്, വിശുദ്ധ ബർത്തലോമിയോ, വാഴ്ത്തപ്പെട്ട ജൊവാന ഓഫ് പോർച്ചുഗൽ, വാഴ്ത്തപ്പെട്ട ജോവോ ഫെർണാണ്ടസ്, വാഴ്ത്തപ്പെട്ട മരിയ ക്ലാര ഡെൽ നിനോ ജീസസ് എന്നിവരാണ് ശേഷിക്കുന്ന മധ്യസ്ഥ വിശുദ്ധര്‍. 1985ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ലോകയുവജന സംഗമത്തിന് തുടക്കമിടുന്നത്. ഓരോ തവണയും പതിനായിരകണക്കിന് യുവജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സംഗമത്തിൽ പങ്കെടുക്കാൻ എത്താറുള്ളത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles