നൈജീരിയന്‍ ദേവാലയത്തിലെ കൂട്ടക്കുരുതി: ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയില്‍ ഫ്രാന്‍സിസ് പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. വിശ്വാസി സമൂഹത്തിന് ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും മാർപാപ്പ അറിയിച്ചു. പെന്തക്കുസ്ത ആഘോഷവേളയിൽ വേദനാജനകമായ ആക്രമണത്തിനു ഇരയായവർക്കു വേണ്ടിയും രാജ്യത്തിനുവേണ്ടിയും മാർപാപ്പ പ്രാർത്ഥിക്കുന്നുവെന്നും സമാശ്വാസം ലഭിക്കാന്‍ ദൈവം തന്റെ ആത്മാവിനെ അയയ്‌ക്കുന്നതിനായി പാപ്പ എല്ലാവരേയും കർത്താവിൽ ഭരമേൽപ്പിക്കുകയാണെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു.

ആക്രമണത്തിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രാദേശിക ഡോക്ടർമാർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിരിന്നു. അനേകം പേർക്ക് ആക്രമണത്തില്‍ പരിക്കേറ്റിരിന്നു. ഇവരെ ഓവോയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ആശുപത്രികളില്‍ രക്തബാങ്കില്‍ ലഭ്യത കുറവ് ഉണ്ടായതിനെ തുടര്‍ന്നു രക്തം ദാനം ചെയ്യാൻ അഭ്യര്‍ത്ഥിച്ചുക്കൊണ്ട് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയായിലൂടെ ആഹ്വാനം നടത്തിയിരിന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles