രക്തസാക്ഷികളായ പത്ത് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

1945-ൽ സോവിയറ്റ് പട്ടാളക്കാർക്കുണ്ടായിരുന്ന വിശ്വാസത്തോടുള്ള വെറുപ്പിന്റെ ഭാഗമായി വധിക്കപ്പെട്ട പത്ത് സന്യാസിനികളെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.

പ്രായമായവരെയും രോഗികളെയും കുട്ടികളെയും പരിചരിച്ചിരുന്ന, 10 പോളിഷ് സന്യാസിനികളെയാണ്  റഷ്യൻ സൈനികർ വധിച്ചത്. വിശുദ്ധരുടെ നാമകരണത്തിനായുള്ള  ഡിക്കാസ്റ്ററിയുടെ തലവൻ  കർദ്ദിനാൾ മാർസെല്ലോ സെമെരാരോയാണ് , വ്റോക്ലാവിൽ അർപ്പിച്ച ദിവ്യബലി മധ്യേ അവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.

വത്തിക്കാനിൽ ഞായറാഴ്ച നടന്ന ത്രികാല പ്രാർത്ഥന പരിപാടിയുടെ അന്ത്യത്തിൽ  ഫ്രാൻസിസ് പാപ്പാ നവ വാഴ്ത്തപ്പെട്ട സന്യാസിനികളുടെ ജീവിതസാക്ഷ്യത്തിന് ആദരവ് അർപ്പിച്ചു.

എലിസബത്തൻ സഭാംഗങ്ങളായ ഈ പത്ത് സന്യാസിനികൾ പ്രായമായവരെയും രോഗികളെയും കുട്ടികളെയും പരിചരിക്കുകയും ബ്രഹ്മചര്യവൃതത്തിലും, സന്യാസവിളിയിലും വിശ്വസ്ഥത പുലർത്തി ജീവിക്കുകയും ചെയ്തു.1945 ൽ റെഡ് ആർമിയുടെ സൈനികരാണ് അവരെ കൊലപ്പെടുത്തിയത്. ജൂൺ 11-ന് പോളിഷ് നഗരമായ വ്റോക്ലാവിലെ കത്തീഡ്രലിൽ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ വച്ചാണ് അവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങുകൾ നടന്നത്.

വിശുദ്ധരുടെ നാമകരങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദിനാൾ മാർസെല്ലോ സെമെരാരോയുടെ മുഖ്യകാർമ്മീകതത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ അവരുടെ രക്തസാക്ഷിത്വത്തെ യുക്രൈനിലെ നിലവിലെ സാഹചര്യവുമായി താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

ഈ സഹോദരിമാരുടെ മുഴുവൻ ജീവിതവും രോഗികൾക്കും എളിയവർക്കും ദരിദ്രർക്കും വേണ്ടിയുള്ള സ്വയം സേവനത്തിനായി സ്വയം നൽകിയ ഒരു യഥാർത്ഥ സമ്മാനമായിരുന്നു എന്ന് കർദ്ദിനാൾ പറഞ്ഞു.

കിഴക്കൻ പ്രവിഷ്യയിലെ നിവാസികൾക്കെതിരെ അവിടത്തെ സൈനികർ നടത്തിയ ക്രൂരതയുടെയും അതിക്രമങ്ങളുടെയും കഥകൾ  അറിഞ്ഞിട്ടും 1944-45 അവസാനത്തോടെ തങ്ങളെ സമീപിച്ച റെഡ് ആർമിയിൽ നിന്ന് ഓടിപ്പോകരുതെന്ന് തീരുമാനിക്കുന്നിടത്തോളം അവരുടെ നിസ്വാർത്ഥ സ്നേഹം വീരോചിതമായിരുന്നു എന്ന് കർദിനാൾ സെമെരാരോ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

“തങ്ങൾ സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന പാതകളിലെ അപകടസാധ്യതകളെക്കുറിച്ച് അവർക്ക് അറിയാമായിരുന്നിട്ടും, അവർ പരിപാലിച്ചിരുന്ന പ്രായമായവർക്കും രോഗികൾക്കും ഒപ്പം അവർ തുടർന്നു. ക്രിസ്തുവിനോടുള്ള അവരുടെ വിശ്വാസത്തിന്റെ മാതൃക, നമ്മെയെല്ലാം, പ്രത്യേകിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക്, ധൈര്യത്തോടെ സുവിശേഷത്തിന്  സാക്ഷ്യം വഹിക്കാൻ സഹായിക്കട്ടെ. എന്ന് പാപ്പാ പങ്കുവച്ചു.

10 എലിസബത്തൻ സഹോദരിമാരുടെ രക്തസാക്ഷിത്വം ഇപ്പോൾ യുക്രെയിനിനെ പീഡിപ്പിക്കുന്ന അക്രമവും ക്രൂരതയും വിദ്വേഷവും മനസ്സിലേക്ക് കൊണ്ടുവരുന്നുവെന്ന് കർദ്ദിനാൾ സെമെരാരോ പറഞ്ഞു.

നിസ്വാർത്ഥ സ്നേഹത്തിന്റെയും മറ്റുള്ളവരോടുള്ള കരുതലിന്റെയും പ്രകടനങ്ങൾ സമാധാനം കെട്ടിപ്പടുക്കുമെന്നും അവ യുദ്ധമുഖത്ത് സംഭവിക്കുന്ന അക്രമത്തോടുള്ള പ്രതികരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധം നടക്കുന്ന സാഹചര്യത്തിൽ നവമായി വാഴ്ത്തപ്പെട്ടവരുടെ  മധ്യസ്ഥതയിലൂടെയുള്ള  തീക്ഷ്ണമായ പ്രാർത്ഥനയെ കർദ്ദിനാൾ  പ്രോത്സാഹിപ്പിച്ചു.

“ലോകത്തിന് ഇനിയൊരിക്കലും സ്ത്രീത്വത്തോടുള്ള ബഹുമാനവും സ്ത്രീയുടെയും പുരുഷന്റെയും അന്തസ്സിലെ സമത്വവും മാതൃത്വത്തിന്റെ സംരക്ഷണവും ഇല്ലാതാകരുതെന്ന് അവരുടെ മധ്യസ്ഥതയിലൂടെ നാം കർത്താവിനോടു അപേക്ഷിക്കുന്നു. ഇന്ന് നമുക്ക് യുക്രേനിയൻ ജനതയെയും കുടിയേറ്റക്കാരെയും സമാധാനത്തിനായുള്ള നമ്മുടെ അന്വേഷണത്തെയും അവരെ ഭരമേൽപ്പിക്കാം. കർദ്ദിനാൾ വ്യക്തമാക്കി.

“യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന യുക്രേനിയക്കാർക്ക് അവരുടെ അതിർത്തികളും ഹൃദയങ്ങളും വീടുകളുടെ വാതിലുകളും തുറന്നുകൊടുത്ത്” യുക്രെയ്നെ ആദ്യമായി പിന്തുണച്ചതിന് പോളണ്ടുകാർക്ക് നന്ദി പറയുന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകളെയും കർദ്ദിനാൾ മർചെല്ലോ സെമെരാരോ അനുസ്മരിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles