കുരിശിനെ സ്‌നേഹിച്ചാല്‍ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും

നീ താങ്ങുന്നതോ നിന്നെ ഭാരപ്പെടുത്തുന്നതോ ആയ ഒന്നാണ് കുരിശ്. അത് വ്യക്തികളോ വസ്തുക്കളോ സാഹചര്യങ്ങളോ എന്തും ആകാം. പക്ഷേ, ഈ കുരിശിനോടുള്ള ഈശോയുടെ മനോഭാവം എന്തായിരുന്നു?
സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല. (മത്തായി 10:38)
ക്രിസ്തു ശിഷ്യൻ കുരിശെടുക്കേണ്ടവനാണ്. കുരിശിനെ തന്ത്രപൂർവ്വം ഒഴിവാക്കേണ്ടവനല്ല. പരിശുദ്ധ അമ്മ സഹോദരി കഞ്ചിക്കോട് റാണിയോട് ഒരിക്കൽ പറയുകയുണ്ടായി. കുരിശ് നിങ്ങൾ തട്ടി മാറ്റാൻ ശ്രമിക്കുംതോറും കൂടുതൽ കൂടുതലായി നിങ്ങളെ വരിഞ്ഞുമുറുക്കുന്നതായി അനുഭവപ്പെടും. എന്നാൽ കുരിശിനെ നിങ്ങൾ സ്നേഹിക്കുകയും സഹിച്ച് ഒരു ബലിയായി സമർപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുംതോറും കുരിശു നിന്നിൽ നിന്ന് അകന്നു മാറുമെന്ന്.
കുരിശ് ക്ഷമയോടെ വഹിക്കുക എന്നത് മാത്രമാണ് രക്ഷക്കുള്ള ഏക വഴി. പക്ഷേ, ഒരാൾ കുരിശു എടുക്കുമ്പോൾ രണ്ടുതരം സാഹചര്യങ്ങൾ ഉണ്ടാകാം. ഒന്ന്, ക്രിസ്തു ഇല്ലാത്ത കുരിശ്; രണ്ട്, കുരിശ് ഇല്ലാത്ത ക്രിസ്തു. ഇതുരണ്ടും സാധ്യമല്ല. ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് അവനോടുകൂടെ കുരിശ് എടുത്താൽ അത് നിനക്ക് അനായാസം സാധിക്കും. ക്രിസ്തു കൂടെയില്ലാതെ കുരിശു എടുത്താൽ താഴെ വീണു കിടക്കുകയേ ഉള്ളൂ. ലക്ഷ്യത്തിൽ എത്തുകയില്ല. അതിനാൽ ഒന്നാമത്തെ സാഹചര്യം ആയ ക്രിസ്തുവില്ലാത്ത കുരിശു സാധ്യമല്ല.
ഇനി രണ്ടാമത്തെ സാഹചര്യം പരിശോധിക്കാം. കുരിശിനെ ഒഴിവാക്കി ക്രിസ്തുവിനെ സ്നേഹിക്കൽ. ഈശോ തന്നെ പറഞ്ഞിട്ടുണ്ട് സ്വന്തം കുരിശ് എടുക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യൻ ആയിരിക്കുക സാധ്യമല്ല എന്ന്. അതിനാൽ കുരിശുകൾ ഒഴിവാക്കി ക്രിസ്തുവിനെ മാത്രം സ്വന്തമാക്കാൻ ശ്രമിക്കുന്നവൻ മൂഢസ്വർഗ്ഗം മെനയുകയാണ് ചെയ്യുന്നത്.
കുരിശ് സ്വീകരിക്കുക വഴി നാം നമ്മുടെ പാപങ്ങൾ ദൈവത്തോട് അനുരഞ്ജപ്പിക്കുന്നു. നാം പാപത്തിൽനിന്ന് സ്വതന്ത്രരാക്കപെടുന്നു; രക്ഷ സ്വീകരിക്കുന്നു.
എഫെസോസ് 2:14-16 വരെയുള്ള വാക്യങ്ങളിൽ നാം ഇങ്ങനെ കാണുന്നു.
” അവൻ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരേയും അവൻ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകൾ തകർക്കുകയും ചെയ്തു. കല്പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവൻ തന്റെ ശരീരത്തിലൂടെ ഇല്ലാതാക്കി. ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചു കൊണ്ട് സമാധാനം സംസ്ഥാപിക്കാനും കുരിശു വഴി ഒരേ ശരീരത്തിൽ ഇരുകൂട്ടരേയും ദൈവത്തോട് അനുരഞ്ജിപ്പിക്കാനും അങ്ങനെ തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനും ആണ് അവൻ ഇങ്ങനെ ചെയ്തത്. “

തന്റെ കുരിശുമരണം വഴി ഇങ്ങനെ മനുഷ്യവംശത്തെ ദൈവത്തോട് അനുരഞ്ജിപ്പിക്കുകയായിരുന്നു യേശു ചെയ്തത്. നമ്മുടെ രക്ഷയുടെ അടയാളമായ കുരിശിനെ നമുക്ക് നമിക്കാം. ആ കുരിശിനെ നമുക്ക് രക്ഷമാർഗമായി നൽകിയ യേശുവിനെ ആരാധിക്കാം


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles