അത്ഭുതം ഈ റീയൂണിയൻ; ഇനി വെറും സിസ്റ്റേഴ്‌സല്ല, ട്വിൻ സിസ്റ്റേഴ്‌സ്!

വത്തിക്കാൻ സിറ്റി: ദൈവവിളിയിലൂടെ ഒരുമിച്ച ഇരട്ടസഹോദരങ്ങളായി സിസ്റ്റർ എലിസബത്തും സിസ്റ്റർ ഗബ്രിയേലും. ഇരട്ടകളാണെങ്കിലും ആ സത്യം അവർ തിരിച്ചറിയുന്നത് ബാല്യം പിന്നിട്ട് കൗമാരത്തിലേയ്ക്ക് കടന്നപ്പോളാണ്. അതുവരെബന്ധുക്കളെപ്പോലെ കഴിഞ്ഞിരുന്ന അവരെ ദൈവവിളിയിലൂടെ ഒരുമിപ്പിച്ചത്ദൈവത്തിന്റെ പ്രത്യേക പദ്ധതിയാണ്. 

1962 ഫെബ്രുവരി 23നാണ് സിസിലിയ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത്.പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ സിസിലിയ വൈകാതെ തന്നെ മരണമടഞ്ഞു. ആ അമ്മയ്ക് താൻ ജന്മം നൽകിയ കുഞ്ഞുങ്ങളുടെ മുഖം കാണാനുള്ള ഭാഗ്യം പോലും ഉണ്ടയായിരുന്നില്ല. പിന്നീട് ഒരാളെ അച്ഛനും ഒരാളെ അമ്മയുടെ സഹോദരിയും പരിപാലിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ രണ്ടിടങ്ങളിലായി ആ ഇരട്ടസഹോദരിമാർ ഒന്നും അറിയാതെ വളർന്നു. പലപ്പോഴും ഇരട്ടകളെപ്പോലെഇരിക്കുന്നുവെന്ന് പലരും പറയുമ്പോഴും ഒന്നും അറിയാതെ ബന്ധുക്കളെപോലെ അവർവളർന്നു. എല്ലാ മരിച്ചവരുടെ തിരുനാളിലും തങ്ങളുടെ അമ്മയുടെ കല്ലറയിൽവന്നു പ്രാർത്ഥിക്കും അമ്മയെന്നറിയാതെ.. 

ഒരിക്കൽ അമ്മയുടെ സഹോദരി വളർത്തിയിരുന്ന ഗബ്രിയേൽ സത്യാവസ്ഥ അറിയുകയും അത് എലിസബത്തുമായി പങ്കുവെയ്ക്കുകയും ചെയ്തു. ആദ്യം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് യാഥാർത്ഥ്യവുമായി അവർപൊരുത്തപ്പെട്ടു. ചെറുപ്പം മുതലേ പ്രാർത്ഥനാജീവിതത്തിൽ സജീവമായിരുന്ന ഇരുവരും സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സന്യാസ സമൂഹത്തിൽ ചേരുവാൻതീരുമാനിച്ചു. ഇരുവരും വീടുകളിൽ ആഗ്രഹം ആവതരിപ്പിച്ചുവെങ്കിലും എലിസബത്തിന്റെ വളർത്തുപിതാവ് ആഗ്രഹത്തെ ശക്തമായി എതിർത്തു. പിന്നീട് ഒന്നരവർഷത്തെ കാത്തിരിപ്പിനുശേഷം മഠത്തിൽ ചേരുകയും പഠനം പൂർത്തിയാക്കി ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ രണ്ടുപേരും സഭാവസ്ര്തം സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ദൈവവിളിയിലൂടെ ഇരട്ട സഹോദരിമാർ ഒരു ഭവനത്തിലെത്തി.

തങ്ങളുടെ സ്വർഗ്ഗത്തിലിരിക്കുന്ന അമ്മയുടെ പ്രാർത്ഥനയുടെ ഫലമായാണ് തങ്ങൾ ഇപ്പോൾ ഒരുമിച്ചതെന്നും ദൈവവിളിക്കായി അമ്മ സ്വർഗ്ഗത്തിലിരുന്ന് പ്രാർത്ഥിക്കുന്നുണ്ടായിരിക്കുമെന്നും കരങ്ങൾ കൂട്ടിപ്പിടിച്ചുകൊണ്ട് ആ സഹോദരിമാർ സാക്ഷ്യപ്പെടുത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles