അനശ്വര ജീവിതത്തെയാണ് നാം സ്‌നേഹിക്കേണ്ടത്

ക്രിസ്ത്വനുകരണം – അധ്യായം 22

 

മനുഷ്യ ദുരിതങ്ങള്‍

എവിടെയായാലും എങ്ങോട്ട് പോയാലും ദൈവത്തിങ്കലേയ്ക്ക് തിരിയുന്നില്ലെങ്കില്‍ നീ ക്ലേശമനുഭവിക്കും. നീ ആഗ്രഹിക്കുന്നതുപോലെ നിന്റെ ഇഷ്ടം പോലെ കാര്യങ്ങള്‍ നടക്കാത്തതില്‍ നീ എന്തുകൊണ്ടാണ് അസ്വസ്ഥനാകുന്നത്? സ്വന്തം ഇഷ്ടം പോലെ എല്ലാം നടത്താന്‍ ആര്‍ക്കാണ് സാധിക്കുക? എനിക്കാ നിനക്കാ ഭൂമുഖത്ത് ആര്‍ക്കെങ്കിലുമോ അത് സാധിക്കുകയില്ല. അല്പമെങ്കിലും ക്ലേശമോ ആകുലതയോ ഇല്ലാത്ത ആരും ലോകത്തിലില്ല . രാജാവായാലും, ദരിദ്രനായാലും മാറ്റമില്ല . ആര്‍ക്കാണ് സന്തോഷമുള്ളത് ? ദൈവത്തെ പ്രതി അല്പമെങ്കിലും സഹിക്കാന്‍ തയ്യാറുള്ളവര്‍ക്ക്.

ആത്മീയ മനുഷ്യന് ഈ ജീവിതം കയ്പു നിറഞ്ഞതാണ്

അസ്വസ്ഥരും ദുര്‍ബലരുമായ പലരും പറയാറുണ്ട് . അയാളുടെ ജീവിതം എത്ര സൗഭാഗ്യകരമാണ്, എത്ര സമ്പന്നനാണ്, വലിയവനാണ്, എത്ര ജനസ്വാധീനമുണ്ട്, എത മേന്മയുണ്ട്. പക്ഷെ സ്വര്‍ഗ്ഗീയവീക്ഷണത്തില്‍ ഈ കാലിക മേന്മകള്‍ ഒന്നുമല്ല . അവ വളരെ അനിശ്ചിതവും, ഭാരപ്പെടുത്തുന്നവയുമാണ്. അസ്വസ്ഥതയും ഭയവും കൂടാതെ അവ അനുഭവിക്കാന്‍ സാധിക്കുകയില്ല. ധാരാളം സമ്പത്ത് കൊണ്ട് ഒരുവന്‍ സന്തു ഷടനാകുന്നില്ല, സാമാന്യമായ ധനം മാത്രം മതി. ഭൂമുഖത്ത് ജീവിക്കുന്നത് ദുരിതപൂര്‍ണ്ണമാണ് . ആത്മീയമാകാന്‍ ആഗ്രഹിക്കുന്തോറും ഈ ഭൂമി കൂടുതല്‍ തിക്തമായി തോന്നും. കാരണം , മനുഷ്യ ദുര്‍ബലതയുടെ കുറവുകള്‍ കൂടുതല്‍ നന്നായി കാണുകയും അറിയുകയും ചെയ്യുന്നു.

ഭക്ഷിക്കുന്നതും, പാനം ചെയ്യുന്നതും ഉറക്കം ഇളക്കുന്നതും, ഉറങ്ങുന്നതും വിശ്രമിക്കുന്നതും . അധ്വാനിക്കുന്നതും പ്രകൃതിയുടെ ഇതര ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതും വാസ്തവത്തില്‍ വലിയ ക്ലേശവും ഭക്തനായ മനുഷ്യന് വേദനയുമാണ്. എല്ലാത്തരം പാപങ്ങളില്‍ നിന്നും വിമ നാകാനാണ് അയാള്‍ ഇഷ്ടപ്പെടുന്നത്

ഈ ദുരിതപൂര്‍ണ്ണമായ ജീവിതം ഇഷ്ടപ്പെടുന്നവര്‍ക്ക് ഹാ കഷ്ടം!

ആന്തരികമനുഷ്യന് ശാരീരികാവശ്യങ്ങള്‍ വളരെ ഭാരമായി തോന്നും . തന്മൂലം പ്രവാചകന്‍ വളരെ ഭക്തിയോടെ പ്രാര്‍ത്ഥിക്കുന്നത് അവയില്‍ നിന്ന് മോചിതനാകാനാണ്. അദ്ദേഹം പറയുന്നു, കര്‍ത്താവേ എന്റെ ആവശ്യങ്ങളില്‍ നിന്ന് എന്നെ സ്വതന്ത്രനാക്കണമേ (സങ്കീര്‍. 24. 17). പക്ഷേ സ്വന്തം ദുരിതം മനസ്സിലാക്കാത്തവര്‍ക്ക് ഹാ കഷ്ടം! ഈ ക്ലേശപൂര്‍ണ്ണമായ ജീവിതം ഇഷ്ടപ്പെടുന്നവര്‍ കൂടുതല്‍ കഷ്ടത്തിലാണ്. ചിലര്‍ ഈ ജീവിത ത്തോട് ഏറെ പറ്റിപിടിച്ചിരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ അദ്ധ്വാനിച്ചോ, ഭിക്ഷയാചിച്ചോ നടന്നാലും ഇവിടെ എന്നും ജീവിക്കാനിഷ്ടപ്പെടുന്നു. ദൈവത്തിന്റെ രാജ്യം ചിന്താവിഷയമേ അല്ല.

അനശ്വര മേന്മകളില്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടത്

ബുദ്ധിയില്ലാത്തവരും അവിശ്വസ്ത ഹൃദയമുള്ളവരും ശാരീരികാവശ്യങ്ങളില്‍ മുഴുകി കഴിയുന്നു . അവര്‍ സ്‌നേഹിച്ചവ എത്ര നിസാരവും ശൂന്യവുമാണെന്ന് വേദനയോടെ അവര്‍ അവസാനം ഗ്രഹിക്കും. പക്ഷേ ദൈവത്തിന്റെ വിശുദ്ധരും ക്രിസ്തുവിന്റെ വിശ്വസ്ത സ്‌നേഹിതരും ശരീരത്തിന് പ്രിയംകരമായവയല്ല അന്വേഷിച്ചത്. ഈ കാലം വിലമതിക്കുന്നവയുമല്ല, അവരുടെ പ്രതീക്ഷയും ലക്ഷ്യവും അനശ്വര നന്മകളായിരുന്നു. അവരുടെ ആഗ്രഹം മുഴുവനും ഉന്നതങ്ങളില്‍ ശാശ്വതവും അദ്യശ്യവുമായവയിലായിരുന്നു . ദൃശ്യമായവയോടുള്ള സ്‌നേഹം അവരെ താഴേക്ക് വലിച്ചിഴക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. സഹോദരാ, കാലവം സമയവുമുണ്ട് ആത്മീയമായവയില്‍ വഴരാനുള്ള പ്രത്യാശ ഉപേക്ഷിക്കേണ്ട.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles