സൈലന്റ് നൈറ്റ് ക്രിസ്മസ് ഗാനത്തിന്റെ ഇരുനൂറാം വാര്‍ഷം ആഘോഷിച്ചു

ലോകപ്രസിദ്ധ ക്രിസ്മസ് ഗാനമായ സൈലന്റ് നൈറ്റ് ആദ്യമായി അവതരിക്കപ്പെട്ടിട്ട് 200 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ആ ഗാനം പിറന്ന രാജ്യമായ ഓസ്ട്രിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. 1818 ല്‍ ഓസ്ട്രിയയിലെ ഒരു പട്ടണത്തിലാണ് ആദ്യമായി ആ ഗാനം ആലപിക്കപ്പെട്ടത്.

ഓസ്ട്രിയന്‍ സംസ്ഥാനമായ സാല്‍സ്ബര്‍ഗില്‍ പുരോഹിതനായിരുന്ന ജോസഫ് മോഹ്‌റാണ് ഈ ഗാനം എഴുതിയത്. പിന്നീട് ഒബേണ്‍ഡോര്‍ഫിലെ സംഗീതാധ്യാപകനായ ഫ്രാന്‍സ് ഗ്രൂബര്‍ ആ വരികള്‍ക്ക് ഈണമിട്ടു.

ഒന്നാം ലോകമഹായുദ്ധ കാലത്ത് 1914 ല്‍ ഫ്രഞ്ച്, ജര്‍മന്‍, ബ്രിട്ടീഷ് പട്ടാളക്കാര്‍ ഒരു ക്രിസ്മസ് ദിനത്തില്‍ യുദ്ധം നിറുത്തി വച്ച് സൈലന്റ് നൈറ്റ് ആലപിക്കുകയുണ്ടായി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles