മരിച്ച ആത്മാക്കളുടെ ശുദ്ധീകരണം സംഭവിക്കുന്നത് എങ്ങനെ?

ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളുടെ ശുദ്ധീകരണം എന്നാല്‍ ശരിക്കും എന്താണ് ? ദൈവത്തില്‍ നിന്നുമുള്ള നൈമിഷികമായ ഒരു വിഭജനമാണത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, ദൈവവുമായുള്ള മുഖാഭിമുഖ ദര്‍ശനത്തിനും ഐക്യത്തിനുള്ള ഒരു താല്‍ക്കാലിക തടസ്സം. എന്തുകൊണ്ടാണ് ദൈവവുമായുള്ള ഐക്യത്തിനുള്ള തടസ്സമാകുന്ന ഈ സഹനം ഭൂമിയില്‍ വെച്ച് തന്നെ അനുഭവിക്കുവാന്‍ കഴിയാത്തത്‌? നാം ഭൂമിയിലായിരിക്കുമ്പോള്‍ ഇത് സാധ്യമാകുന്ന ഒരു അവസ്ഥയിലായിരിക്കില്ല, എന്നാല്‍ മരണം നമുക്ക്‌ മറ്റൊരു ദര്‍ശനം നേടിതരുന്നു”.

“ഇഹലോക ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ വഴി, ആത്മാക്കള്‍ക്ക് ദൈവവുമായുള്ള ഐക്യത്തിനു തടസ്സം നേരിടുന്നു. ദൈവത്തിലേക്ക് എത്തുന്നതിനു മുന്‍പ്‌ ആത്മാവിന് തങ്ങളുടെ സ്വാര്‍ത്ഥതയാകുന്ന ബന്ധനത്തില്‍ നിന്നും മോചനം നേടേണ്ടതായുണ്ട്. ഇതിനാല്‍ തന്നെ ദൈവത്തിലേക്ക്‌ എത്രയും പെട്ടെന്ന് എത്തുവാന്‍ സ്നേഹത്തിന്റേതായ അഗ്നിയില്‍ ആത്മാക്കള്‍ ശുദ്ധീകരണത്തിന് വിധേയമാകുന്നു.

വിളവെടുപ്പ്‌ കഴിഞ്ഞ ഫലങ്ങള്‍ പഴുക്കുവാന്‍ വെക്കുന്ന അറയ്ക്കു സമാനമായ ശുദ്ധീകരണസ്ഥലത്ത്‌ വെച്ചാണ് ആത്മാവ് പക്വത നേടുന്നത്. അത് സ്നേഹത്തേയും പ്രതീക്ഷയേയും അടവിരിയിച്ചെടുക്കുന്ന യന്ത്രത്തിനു സമാനമാണ്, അവിടെ ആത്മാവാകുന്ന ഭ്രൂണം വികസിക്കുകയും സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുന്നു. കാലത്തിന്റേയും മരണത്തിന്റേയും അതിരുകള്‍ക്കപ്പുറമുള്ള ഗര്‍ത്തത്തില്‍ നടന്ന ശുദ്ധീകരണത്തില്‍ നിന്ന്‌
ആത്മാക്കള്‍ അങ്ങനെ മോചനം പ്രാപിക്കുന്നു”.

(സ്വിസ്സ് തത്വചിന്തകനുമായ ഗ്രന്ഥരചയിതാവുമായ ഫാദര്‍ മോറിസ് സുണ്ടേലിന്റെ വാക്കുകള്‍).


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles