പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ബെർമിങ്ഹാം ബഥേൽ സെന്ററിൽ നാളെ നടക്കും.

നവസുവിശേഷവത്‌ക്കരണരംഗത്ത് നൂതനാവിഷ്കാരവുമായി സോജിയച്ചനും സെഹിയോനും. കൺവെൻഷനിൽ നാളെ സീറോ മലങ്കര കുർബാന. ഫാ.മടുക്കമൂട്ടിൽ മുഖ്യ കാർമ്മികൻ. വചനവേദിയിൽ പരിശുദ്ധ അമ്മയെയും പുനരുത്ഥാനത്തെയും പ്രഘോഷിച്ചുകൊണ്ട് പ്രശസ്‌ത വചന പ്രഘോഷകൻ അമേരിക്കയിൽനിന്നുമുള്ള  മുൻ പെന്തക്കോസ്ത് പാസ്റ്റർ ജാൻസെൻ ബാഗ്‌വേൽ എത്തുന്നതാണ്.     

വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ  സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. .കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും  പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. 


അത്ഭുതങ്ങളും രോഗശാന്തിയും വരദാന ഫലങ്ങളും നേരിട്ടനുഭവേദ്യമാകുന്ന ഈ ദൈവികാനുഗ്രഹ ശുശ്രൂഷയുടെ ആത്മീയ വിജയത്തിനായി  പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ ജനുവരി 12 ന് രണ്ടാം  ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും  ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മിംങ്ഹാം .
( Near J1 of the M5) B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം ?07859 890267?

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles