ക്രിസ്തുവിന്റെ കരസ്പര്‍ശമേറ്റ വി. കാസയുടെ ജൂബിലി വര്‍ഷാചരണത്തിന് തുടക്കമായി

സ്‌പെയിൻ: അന്ത്യത്താഴ സമയത്ത് ക്രിസ്തു ഉപയോഗിച്ചതെന്ന വിശ്വാസത്തോടെ വണങ്ങപ്പെടുന്ന വിശുദ്ധ കാസയുടെ ജൂബിലി വർഷാചരണത്തോട് അനുബന്ധിച്ച് ‘ചാലിസ് ഓഫ് ദ പാഷൻ’ എന്ന പേരിൽ ക്രമീകരിക്കുന്ന വിശുദ്ധ വസ്തുക്കളുടെ പ്രദർശനത്തിന് തുടക്കമായി. വിശുദ്ധ കാസ പ്രതിഷ്ഠിച്ചിരിക്കുന്ന സ്‌പെയിനിലെ വലെൻസിയ കത്തീഡ്രലിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 15 ന് ആരംഭിച്ച പ്രദർശനം ജൂബിലി സമാപിക്കുന്ന ഒക്ടോബർ വരെ തുടരും.

വലെൻസിയ ആസ്ഥാനമായുള്ള സ്പാനിഷ് സെന്റർ ഫോർ സിൻഡോനോളജി, കാബിൽഡോ ഡി ലാ കത്തീഡ്രൽ എന്നിവരുടെ സഹകരണത്തോടെയാണ് വലെൻസിയ അതിരൂപത പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കാസയ്‌ക്കൊപ്പം, യേശുവിന്റെ പീഡാനുഭവുമായി ബന്ധപ്പെട്ട മറ്റ് ഏഴ് തിരുശേഷിപ്പുകളുടെ സാന്നിധ്യവും പ്രദർശനത്തെ ഹൃദയഹാരിയാക്കുന്നു. യേശുവിനെ തറച്ചിരിക്കുന്ന കുരിശ്, യേശുവിന്റെ മുഖം മറയ്ക്കാൻ ഉപയോഗിച്ച വസ്ത്രം എന്നിവയുടെ പുനർനിർമിതികളും ശ്രദ്ധേയമാകും.

യേശുവിന്റെ അന്ത്യത്താഴ വിരുന്നിനെ പ്രതിനിധീകരിക്കുന്ന രംഗത്തിലൂടെയാണ് പ്രദർശനം പൂർണമാകുന്നത്. ദിവ്യകാരുണ്യ ഭക്തി വളർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ അഞ്ച് വർഷംകൂടുമ്പോഴും വലെൻസിയ അതിരൂപത വിശുദ്ധ കാസയുടെ ജൂബിലി ആഘോഷിക്കാറുണ്ട്. 2020 ഓക്ടോബർ മുതൽ 2021 ഒക്ടോബരെയാണ് ഇത്തവണത്തെ ജൂബിലി വർഷം. വലെൻസിയ ആർച്ച്ബിഷപ്പ് കർദിനാൾ അന്റോണിയോ കൈസാറസാണ്
‘ചാലിസ് ഓഫ് ദ പാഷൻ’ പ്രദർശനം ഉദ്ഘാടനം ചെയ്തത്.

പത്രോസ് ശ്ലീഹായെ യേശു ഏൽപ്പിച്ച ഈ കാസ പ്രഥമ പാപ്പയായ പത്രോസ് ശ്ലീഹായും തുടർന്നുവന്ന 23 പാപ്പമാരും ദിവ്യബലിയിൽ ഉപയോഗിച്ചിരുന്നു എന്നാണ് പാരമ്പര്യവിശ്വാസം. എ.ഡി 243 മുതൽ 258 വരെ സഭയെ നയിച്ച സിക്സ്റ്റസ് രണ്ടാമനാണ് ഇത് അവസാനമായി ഉപയോഗിച്ച പാപ്പ. റോമൻ ചക്രവർത്തിയായിരുന്ന വലേറിയനാൽ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സിക്സ്റ്റസ് രണ്ടാമൻ പാപ്പ, റോമിലെ ഏഴു ഡീക്കന്മാരിലൊരാളും സ്‌പെയിൻ സ്വദേശിയുമായ ലോറൻസിനെ ഇത് ഏൽപ്പിക്കുകയായിരുന്നു. ലോറൻസ് വധിക്കപ്പെട്ടെങ്കിലും അതിനുമുമ്പേ, കാസയുൾപ്പെടെയുള്ള വിശുദ്ധ വസ്തുക്കൾ അദ്ദേഹം സ്‌പെയിനിലുള്ള മാതാപിതാക്കൾക്ക് കൊടുത്തയച്ചിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles