മാത്യു കുമരകം മരിയന്‍ ടിവി യൂറോപ്പിന്റെ ഡയറക്ടറായി നിയമിതനായി

അമേരിക്കയിലെ ഫിലാഡെല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വീന്‍ മേരി മിനിസ്ട്രിയുടെ കീഴിലുള്ള മരിയന്‍ ടിവിയുടെയും മരിയന്‍ ടൈംസിന്റെയും യൂറോപ്പ് ഡയറക്ടറായി ബ്രദര്‍ മാത്യു കുമരകത്തിനെ ക്വീന്‍ മേരി മിനിസ്ട്രി ചെയര്‍മാന്‍ ബ്രദര്‍ പി ഡി ഡോമിനിക്ക് നിയമിച്ചു. പുതിയ യൂറോപ്പ് ഡയറക്ടറുടെ നിയമനം യൂറോപ്പിലെ ക്വീന്‍ മേരി മിനിസ്ട്രിയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും എന്ന് ബ്രദര്‍ പി ഡി ഡോമിനിക്ക് അഭിപ്രായപ്പെട്ടു.

മാത്യു കുമരകം എന്നറിയപ്പെടുന്ന മാത്യു തോമസ് കോട്ടയം ജില്ലയിലെ കുമരകം സ്വദേശിയാണ്. തോമസ് തോമസ്, മറിയാമ്മ തോമസ് എന്നിവരാണ് മാതാപിതാക്കള്‍. 1994 ല്‍ കോട്ടയം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ മാത്യു തോമസ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഗീത റബ്ബേഴ്‌സിന്റെ മാനേജരായി സേവനം ചെയ്ത ശേഷം മാത്യു 1998 ല്‍ ഡല്‍ഹിയില്‍ ഗോദ്‌റേജ് പില്‍സ്ബറിയിലും സേവനം ചെയ്തിട്ടുണ്ട്. 2003 മുതല്‍ കുടുംബസമേതം ഇംഗ്ലണ്ടിലാണ് താമസം.

2005 ല്‍ ഇംഗ്ലണ്ടില്‍ മാത്യു തോമസ് സ്ഥാപിച്ച ഹോളി ഫാമിലി പ്രയര്‍ ഗ്രൂപ്പ് പിന്നീട് സീറോ മലബാര്‍ മിഷനായി വളര്‍ന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളായി യുകെയില്‍ നൈറ്റ് വിജിലുകളും കണ്‍വെന്‍ഷനുകളും ധ്യാനങ്ങളും തപസ്സു ധ്യാനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. പ്രമുഖ ക്രിസ്തീയ ചാനലുകളിലും ലണ്ടന്‍ മലയാളം റേഡിയോയിലും അദ്ദേഹം ബൈബിള്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

നിലവില്‍ യൂക്കിരിസ്റ്റിക് മിനിസ്റ്റര്‍, ഹോസ്പിറ്റല്‍ ചാപ്ലിന്‍, ലത്തീന്‍ പള്ളിയില്‍ ബാപ്റ്റിസം കാറ്റിക്കിസ്റ്റ്, സീറോ മലബാര്‍ പള്ളിയുടെ കസ്റ്റോഡിയന്‍, കോ-ഓര്‍ഡിനേറ്റര്‍, കാറ്റക്കിസം ഹെഡ് ടീച്ചര്‍, സതാംപ്ടണ്‍ റീജിയനിലെ കാറ്റക്കെസിസ് കമ്മീഷന്‍ സെക്രട്ടറി തുടങ്ങിയ രംഗങ്ങളില്‍ സേവനം ചെയ്യുന്നു. 400 ലധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്.

പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന മാത്യു കുമരകത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. അദ്ദേഹത്തിന്റെ ഉത്തരവാദിത്വം ഏറ്റവും നന്നായി നിര്‍വഹിക്കുവാന്‍ സര്‍വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് മരിയന്‍ ടൈംസിന്റെയും മരിയന്‍ ടിവിയുടെയും കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles