മാതാവും പിതാവും ചേര്‍ന്നതാണ് കുടുംബം എന്ന് ഹംഗറി പ്രഖ്യാപിക്കുന്നു

ബുഡാപെസ്റ്റ്: കുടുംബം എന്നത് മാതാവും പിതാവും ഉൾക്കൊള്ളുന്നതാണെന്ന വ്യാഖ്യാനം നൽകി യൂറോപ്യൻ രാജ്യമായ ഹംഗറി ഭരണഘടനാഭേദഗതി പാസാക്കി. വിവിധ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗികളായവര്‍ക്ക് വേണ്ടി കുടുംബത്തിനും വിവാഹത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് ക്രിസ്തീയ ധാര്‍മ്മികത നെഞ്ചോട് ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ കീഴിലുള്ള ഭരണകൂടം ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇതോടെ സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ സാധിക്കില്ല. ഹംഗറിയുടെ ക്രൈസ്തവ പാരമ്പര്യം നിലനിർത്താനും, ജനസംഖ്യ വർദ്ധിപ്പിക്കാനും ഏതാനും നാളുകളായി സർക്കാർ സ്വീകരിക്കുന്ന നയങ്ങളുടെ തുടർച്ചയായിട്ടാണ് ഇപ്പോൾ ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നത്.

ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാൽ രാജ്യത്തിന് തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുമെന്ന് കുടുംബങ്ങൾക്ക് വേണ്ടിയുള്ള മന്ത്രിയായ കാറ്റലിൻ നോവാക് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞിരുന്നു. 2.1 ശതമാനം ജനനനിരക്ക് വേണ്ടിടത്ത് 1.48 ശതമാനം ജനനനിരക്ക് മാത്രമേ രാജ്യത്ത് ഉള്ളൂവെന്നും, ഇത് ആശങ്കപ്പെടുത്തുന്നുവെന്നും മന്ത്രി 2019ൽ ചൂണ്ടിക്കാട്ടി. മറ്റുള്ള രാജ്യങ്ങൾ അഭയാർത്ഥികളെ കൊണ്ടുവന്ന് ജനസംഖ്യ വർദ്ധിപ്പിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാണ് ഹംഗറി ജനസംഖ്യ നിരക്ക് വർദ്ധിപ്പിക്കുവാന്‍ ഇടപെടല്‍ നടത്തിയത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles