ആത്മഹത്യയുടെ വക്കിലെത്തിയവര്‍ക്ക് പിന്തുണ കൊടുക്കണം: സ്പാനിഷ് മെത്രാന്‍

സമീപകാലത്തായി സ്‌പെയിനില്‍ ആത്മഹത്യകള്‍ ക്രമാതീതമായ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സ്പാനിഷ് മെത്രാന്‍ യുവാന്‍ കാര്‍ലോസ് എലിസാള്‍ദേ എസ്പിനാള്‍ ആഹ്വാനം ചെയ്തു. വിറ്റോറിയയിലെ മെത്രാനാണ് ബിഷപ്പ് യുവാന്‍ കാര്‍ലോസ്.

‘യുവാക്കളും മുതിര്‍ന്നവരും അടക്കം അനേകരം പേരാണ് തങ്ങളുടെ ജീവിതം സ്വയം അവസാനിപ്പിക്കുന്നത്. അങ്ങനെ ചെയ്യരുത്. ജീവിതം ജീവിക്കാനുള്ളതാണ്. നിങ്ങളുടെ ജീവിതത്തെ ഇരുള്‍ മൂടുമ്പോള്‍ ക്രിസ്തുവാണ് നിങ്ങളുടെ പ്രകാശം’ ബിഷപ്പ് പറഞ്ഞു.

വിഷാദരോഗം പോലുള്ള കാരണങ്ങളാണ് പലരും ആത്മഹത്യ ചെയ്യുന്നത്. 2020 ഡിസംബര്‍ മാസത്തിലാണ് സ്‌പെയിന്‍ ദയാവധത്തിനും പിന്തുണയോടു കൂടിയ ആത്മഹത്യയക്കും നിയമപരമായ അനുമതി നല്‍കിയത്.

ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും – പൊതുസ്ഥാപനങ്ങളും, കമ്പനികളും, സ്‌കുളുകളും, കുടുംബങ്ങളും സഭയും മുന്നോട്ടു വരണം എന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.

ഔദ്യോഗിക കണക്കു പ്രകാരം സ്‌പെയിനില്‍ ഓരോ ദിവസവും പത്തിലേറെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇത് റോഡപകടങ്ങളില്‍ പെട്ടു മരണമടയുന്ന ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയേക്കാള്‍ കൂടുതലാണ്. യൂറോപ്പിലെ എറ്റവും ഗുരുതരമായ പൊതു ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ് ആത്മഹത്യകള്‍.

യൂറോപ്പില്‍ ഓരോ വര്‍ഷവും ലക്ഷത്തില്‍ 13.9 പേര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. എന്നാല്‍ സ്‌പെയിനില്‍ ഇത് ലക്ഷത്തില്‍ 173. 1 ആണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles