യെമനില്‍ ശാന്തിക്കായി പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ: അശാന്തിയില്‍ ഉഴലുന്ന യെമനിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ത്രിദിന സന്ദർശനത്തിനായി യുഎഇയിലേക്കു പുറപ്പെടും മുന്‍പാണ് മാർപാപ്പയുടെ ആഹ്വാനം.
ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷം മൂലം ജനങ്ങൾ തളർന്നു. ഭക്ഷണവും മരുന്നുമില്ല. പട്ടിണിയിലായ കുഞ്ഞുങ്ങളുടെ നിലവിളി ദൈവത്തിന്റെ ചെവിയിലെത്തിയിരിക്കുന്നു. യുഎന്നിന്റെ മധ്യസ്ഥതയിൽ ഡിസംബറിൽ ഉണ്ടാക്കിയ ഭാഗിക സമാധാന ഉടന്പടി പാലിച്ച് ഭക്ഷണവും മരുന്നും അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടികൾ അന്താരാഷ്ട്രസമൂഹം എടുക്കണമെന്ന് മാർപാപ്പ പറഞ്ഞു.