ആഫ്രിക്കയില്‍ വീണ്ടും ക്രിസ്ത്യന്‍ നരഹത്യ

ബുര്‍ക്കിനാ ഫാസോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുര്‍ക്കിനാ ഫാസോയിലുണ്ടായ ജീഹാദി ആക്രമണത്തില്‍ ഒരു പാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ ആരാധന നടത്തിക്കൊണ്ടിരിക്കവെയാണ് തീവ്രവാദികളുടെ വെടിവയ്പുണ്ടായത്.

സില്‍ഗാദ്ജയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലുണ്ടായ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായും രണ്ടു പേരെ കാണാതായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു ആക്രമണം. മോട്ടോര്‍ ബൈക്കുകളില്‍ എത്തിയ അക്രമികള്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരുന്നവരെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

2015 ന് ശേഷം പൊതുവേ ശാന്തമായ അന്തരീക്ഷം നിലനിന്നിരുന്ന സ്ഥലത്ത് പൊടുന്നനെ ആക്രമണം ഉണ്ടാവുകയായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles