മെയ്, ജൂണ്‍ മാസങ്ങളില്‍ ഫ്രാന്‍സിസ് പാപ്പാ റൊമേനിയ സന്ദര്‍ശിക്കും

വത്തിക്കാന്‍: മെയ് അവസാനമോ ജൂണ്‍ മാസത്തിന്റെ ആദ്യമോ ഫ്രാന്‍സിസ് പാപ്പാ റൊമേനിയ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. റൊമേനിയന്‍ നഗരങ്ങളായ ബുക്കാറസ്റ്റ്, ലാസി, ബ്ലാജ്, കിഴക്കന്‍ ട്രാന്‍സില്‍വേനിയയിലെ മരിയന്‍ കപ്പേള എന്നിവിടങ്ങള്‍ പാപ്പാ സന്ദര്‍ശിക്കും.
വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ 1999 ല്‍ റൊമേനിയ സന്ദര്‍ശിച്ചതിന്റെ ഇരുതാം വാര്‍ഷികത്തിലാണ് ഫ്രാന്‍സിസ് പാപ്പായും ആ രാജ്യം സന്ദര്‍ശിക്കുന്നത്.
‘നമുക്ക് ഒരുമിച്ച് നടക്കാം’ എന്നാണ് ഈ സന്ദര്‍ശനത്തിന് നല്‍കിയിരിക്കുന്ന നാമം. നീലയും സ്വര്‍ണനിറവും ചേര്‍ന്നതാണ് ലോഗോ. റോമേനിയക്കാര്‍ പരിശുദ്ധ മാതാവിന്റെ രൂപത്തിന് കീഴില്‍ നടക്കുന്നതാണ് ലോഗോയിലെ ചിത്രം. റൊമേനിയക്ക് പരിശുദ്ധ അമ്മയുടെ പുന്തോട്ടം എന്നൊരു അപരനാമമുണ്ട്.