പാപ്പാ മാതാവിന്റെ വീട്ടിലെത്തും

വത്തിക്കാന്‍: താന്‍ വൈകാതെ ലൊറേറ്റോയിലേക്ക് യാത്ര പോകുമെന്നും അവിടെ പരിശുദ്ധ മാതാവിന്റെ വീട് സന്ദര്‍ശിക്കുമെന്നും ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. ഇറ്റലിയിലെ മാര്‍ഷേ പ്രവശ്യയിലാണ് മാതാവിന്റെ വീട് സ്ഥിതി ചെയ്യുന്ന ലൊറേറ്റോ.

യുവാക്കള്‍ക്കായി സമര്‍പിക്കപ്പെട്ടിരിക്കുന്ന അപ്പസ്‌തോലിക പ്രബോധനം ലൊറേറ്റോയില്‍ വച്ച് ഒപ്പു വയ്ക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മാര്‍പാപ്പാ അറിയിച്ചു. കന്യാമറിത്തിന്റെ ആമ്മേന്‍ നമ്മില്‍ പലര്‍ക്കും ആമ്മേന്‍ എന്നു പറയുവാനുള്ള പ്രചോദനം ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

ആറ് മണിക്കൂര്‍ നീളുന്ന സന്ദര്‍ശനമാണ് പാപ്പാ ലൊറേറ്റോ എന്ന കൊച്ചു പട്ടണത്തില്‍ നടത്തുന്നത്. വിവേ ക്രിസ്‌തോ എസ്‌പെരാന്‍സ നുവെസ്ത്ര എന്നാണ് അപ്പസ്‌തോലിക പ്രബോധനത്തിന്റെ പേര്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles