ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കന്യാസ്ത്രീ അന്തരിച്ചു

നൂറ്റിപ്പത്ത് വയസ്സുണ്ടായിരുന്നു, പോളണ്ടുകാരിയായ സിസ്റ്റര്‍ സെസീലിയ മരിയ റോസാക്കിന്. കരുണ നിറഞ്ഞ നിറഞ്ഞ സുദീര്‍ഘമായ ആ ധന്യജീവിതത്തിന് കഴിഞ്ഞ ദിവസം തിരശ്ശീല വീണു.

സംഭവബഹുലമായിരുന്നു 1908 മാര്‍ച്ച് 25 ന് ജനിച്ച സിസ്റ്റര്‍ റോസാക്കിന്റെ ജീവിതം. 21 ാമത്തെ വയസ്സില്‍ അവര്‍ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു. റൊസാക്കിന് 30 വയസ്സുള്ളപ്പോളാണ് ജര്‍മന്‍ പട പോളണ്ടില്‍ അധിനിവേശം നടത്തിയത്.

അക്കാലത്ത് നിരവധി യഹൂദരെ ജര്‍മന്‍കാരില്‍ നിന്ന് രക്ഷിക്കുന്നതില്‍ സിസ്റ്റര്‍ റോസാക്ക് മുന്നില്‍ നിന്നു. യഹൂദര്‍ക്ക് ചെയ്ത സേവനത്തിന് യാദ് വാഷേമില്‍ നിന്ന് സിസ്റ്റര്‍ പ്രശംസ ഏറ്റുവാങ്ങി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles