വിധി ദിനത്തിൽ ശുദ്ധീകരണാത്മാക്കൾ നമുക്കായി വാദിക്കും

“വിധി ദിവസം വരുമ്പോള്‍ ഒരേസ്വരത്തിലുള്ള അനേകം ശബ്ദങ്ങള്‍ നമുക്കായി ഉയര്‍ന്നുവരും, ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിതരായ ആ ആത്മാക്കള്‍ നമുക്ക് വേണ്ടി ഇപ്രകാരം അപേക്ഷിക്കും: “ഈ പുരോഹിതന്‍, ഈ കന്യാസ്ത്രീകള്‍, ഈ കുട്ടി, ഈ മനുഷ്യന്‍, ഈ സ്ത്രീ ഞങ്ങളെ സഹായിക്കുകയും മോചിപ്പിക്കുകയും ചെയ്തു. ശുദ്ധീകരണസ്ഥലത്തെ ഞങ്ങൾ അനുഭവിച്ച അഗ്നിജ്വാലകളെ തണുപ്പിക്കാന്‍ സഹായിച്ചവരാണിവർ. ഇവരുടെ പ്രാർത്ഥനകളും സഹനങ്ങളും ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ തുറന്നു തന്നു”.

അപ്പോള്‍ യേശു നിങ്ങളോട് പറയും: “ശരിയാണ്, ഞാനത് ഓര്‍ക്കുന്നു, എക്കാലത്തും ഞാനത് ഓര്‍മ്മിക്കുകയും ചെയ്യും. നീ കരുണ കാണിച്ചിരിക്കുന്നു അതിനാല്‍ ഞാനും നിന്നോടു കരുണ കാണിക്കും. എന്റെ പിതാവിനാല്‍ അനുഗ്രഹീതനായവരെ വരിക, ലോകത്തിന്റെ അടിത്തറയില്‍ നിന്നും നിനക്കായി ഒരുക്കിയിരിക്കുന്ന സ്വര്‍ഗ്ഗീയ രാജ്യത്ത് വന്ന് വസിക്കുക”.

(ജെര്‍മ്മനിയിലെ റോട്ടന്‍ബര്‍ഗിലെ മെത്രാനായിരുന്ന പോള്‍ കെപ്ലര്‍, ഗ്രന്ഥരചയിതാവ്)

വിചിന്തനം:

നിങ്ങളുടെ അന്തിമ വിധി ദിവസത്തെക്കുറിച്ച് അൽപനേരം ചിന്തിക്കുക. നിങ്ങള്‍ക്ക് വേണ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സാക്ഷ്യം നല്‍കുമോ?

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles