ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 28)

പരിശുദ്ധ മറിയത്തിൻ്റെ
സ്ത്രീത്വത്തിൻ്റെയും മാതൃത്വത്തിൻ്റെയും അതുല്യത അപാരമാണ്.

“ഇതാ ഞാൻ കർത്താവിൻ്റെ ദാസി,
നിൻ്റെ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ.” എന്നു പറഞ്ഞു കൊണ്ട്
തൻ്റെ സ്ത്രീത്വത്തെ രക്ഷകൻ്റെ മാതൃത്വത്തിലേയ്ക്ക് അവൾ സമർപ്പിക്കുമ്പോൾ ……….
മറയത്തിൽ ഒരു രണ്ടാം ഹവ്വ പിറക്കുകയായിരുന്നു.

ആദ്യത്തെ ‘സ്ത്രീ ‘ ഹവ്വ പാപത്തെയും
അതിലൂടെ മരണത്തെയും ലോകത്തിലേയ്ക്ക് കൊണ്ടുവന്നെങ്കിൽ…..
രണ്ടാം ഹവ്വയാകുന്ന മറിയം
രക്ഷയെയും ജിവനെയും ലോകത്തിലെത്തിച്ച സ്വർഗ്ഗത്തിൻ്റെ ഗോവണിയാണ്.

തൻ്റെ ഉദരത്തിൽ വളരുന്ന യേശുവിനെ പാപം മൂലം ഞെരുക്കി കളയാതെ ……
വിശുദ്ധിയിൽ ജീവിച്ച് ദൈവവചനത്തെ അവൾ ജീവിതാവസാനം വരെയും അനുസരിച്ചു.

ആഴത്തിലേയ്ക്ക് വീഴാൻ തക്കവിധം
തൻ്റെ അരുമ മക്കൾ
ആത്മ നാശത്തിൻ്റെ തീരം പറ്റി നടക്കുമ്പോഴെല്ലാം ഓടിയെത്തുന്ന
പരിശുദ്ധ അമ്മയുടെ കരങ്ങളിലെപ്പോഴും
തൂങ്ങി കിടപ്പുണ്ട് ഒരു ജപമാല.
നരക സർപ്പത്തിൻ്റെ വിഷമെല്ലാം നീക്കി കളയാൻ കഴിവുള്ള ദിവ്യമന്ത്രങ്ങുടെ
രത്‌നഹാരമാണത്.

സ്വർഗ്ഗം പറഞ്ഞതെല്ലാം അനുസരിച്ച് …,
ഏല്പിച്ച കാര്യങ്ങൾ എല്ലാം അതിൻ്റെ പൂർണ്ണതയിൽ ഫലമണിയിച്ച്;
മറ്റാരേക്കാൾ ദൈവ സാന്നിധ്യത്തിൻ്റെ ആനന്ദം ആസ്വദിച്ച പരിശുദ്ധ മറിയം.

സഭയുടെ ചരിത്രത്തിലെ എല്ലാ വിശുദ്ധരും,
വിശുദ്ധ കുർബ്ബാനയും,
പരിശുദ്ധ അമ്മയുമാകുന്ന രണ്ടു തൂണുകളിൽ നിലയുറപ്പിച്ചവരായിരുന്നു.

“സ്വർഗ്ഗത്തെ സ്വന്തമാക്കാനുള്ള വഴി മറിയത്തെ സ്വന്തമാക്കുകയാണ് .
മറിയത്തെ സ്വന്തമാക്കിയവർക്ക് സ്വർഗ്ഗം തീറെഴുതി കിട്ടിയെന്നുറപ്പിക്കാം.”

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles