മാതാവിന്റെ ഏറ്റവും പഴക്കമുള്ള അത്ഭുതപ്രാര്‍ത്ഥന

ഇന്ന് ലഭ്യമായിട്ടുള്ളതില്‍വെച്ച് മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്ന പ്രാര്‍ത്ഥനകളില്‍ ഏറ്റവും പഴക്കമുള്ള പ്രാര്‍ത്ഥനയാണ് ‘സബ് തൂം പ്രേസീദിയം’ (Sub Tuum Praesidium). ആദിമ സഭ മറിയത്തിന്റെ മാധ്യസ്ഥം തേടിയിരുന്നു എന്നതിന് തെളിവാണ് ഈ പ്രാര്‍ത്ഥന.

പുരാതന കാലം മുതല്‍ക്കേ പാശ്ചാത്യ പൗരസ്ത്യ സഭകളില്‍ ചൊല്ലിക്കൊണ്ടിരുന്ന ഒരു ഗീതമാണ് ഈ പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ പഴക്കം ഈജിപ്തില്‍ നിന്നും കണ്ടെടുത്ത മൂന്നാം പാപ്പിറസ് ചുരുളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡെസിയൂസിലെ വലേരിയന്റെ മതപീഡനകാലത്ത് എഴുതപ്പെട്ടതാണെന്ന് കരുതപ്പെടുന്ന ഈ പാപ്പിറസില്‍ അക്കാലത്തെ സഭാ വിശ്വാസികള്‍ അപകടത്തിലാണെന്നും ആ അപകടത്തില്‍ നിന്നും രക്ഷിക്കുവാന്‍ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനയാണുള്ളത്. ‘സബ് തൂം പ്രേസീദിയം’ പ്രാര്‍ത്ഥനയുടെ ലഭ്യമായ പകര്‍പ്പുകളില്‍ ഏറ്റവും പഴക്കമേറിയത് 1938-ല്‍ സിഎച്ച് റോബെര്‍ട്‌സിനാല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ്.

(cf: Catalogue of the Greek and Latin Papyri in the John Rylands Library,lll, Theological and literary Texts, Manchester 1938,pp 46-47). അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഇ. ലൊബെലിന്റെ അഭിപ്രായത്തില്‍ ഈ പ്രാര്‍ത്ഥന എ ഡി 250 നും 280 നും ഇടയില്‍, മൂന്നാം നൂറ്റാണ്ടുമുതല്‍ നിലവിലുള്ളതാണ്.

പുരാതന ക്രിസ്ത്യാനികള്‍ തിയോടോകോസ് (Theotokos) അതായത് ‘ദൈവമാതാവ്’ എന്ന പദം 431 ലെ എഫേസൂസ് കൗണ്‍സിലിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നുവെന്നതാണ് ഈ പ്രാര്‍ത്ഥന വെളിപ്പെടുത്തുന്ന മറ്റൊരു പ്രധനവസ്തുത. പുരാതന ക്രിസ്ത്യാനികള്‍ പരിശുദ്ധ മറിയത്തോട് അവളുടെ മാധ്യസ്ഥവും സംരക്ഷണവും നേരിട്ട് അപേക്ഷിച്ചിരുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു.

ഈ പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ പരിശുദ്ധ ദൈവമാതാവേ, നിന്റെ സംരക്ഷണത്തിന്‍ കീഴില്‍ ഞങ്ങള്‍ ശരണം തേടുന്നു. ഞങ്ങളുടെ ബുദ്ധിമുട്ടുകളില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ. ശ്രേഷ്ഠതയും അനുഗ്രഹവും നിറഞ്ഞ കന്യകയേ, എല്ലാ അപകടങ്ങളില്‍ നിന്നും സദാ ഞങ്ങളെ രക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles