ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ ചാപ്ലയിൻ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലയിൻ ഫാ. റോയി ജോർജ് വട്ടക്കാട്ട് അയർലൻഡിലെത്തിച്ചേർന്നു. ഡബ്ലിൻ എയർപോർട്ടിൽ എത്തിച്ചേർന്ന അച്ചനെ ഫാ. രാജേഷ് മേച്ചിറാകത്തിന്റെ നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരിച്ചു. തുടർന്ന് റിയാൾട്ടോ സെന്റ് തോമസ് പാസ്റ്ററൽ സെന്ററിൽ നടന്ന വിവിധ മാസ് സെന്റർ ഭാരവാഹികളുടെ യോഗത്തിൽ് അച്ചനെ മോണ്‍. ആന്റണി പെരുമായൻ, ഫാ. ക്ലെമെന്റ് പാടത്തിപ്പറന്പിൽ, സോണൽ കൗണ്‍സിൽ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഒൗദ്യോഗിക സ്വീകരണം നൽകി.
മാനന്തവാടി രൂപതാ അംഗമായ അച്ചൻ 2006ൽ വൈദിക പട്ടം സ്വീകരിച്ചത്. റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിദ്യഭ്യാസം നേടിയ അച്ചൻ 2013 മുതൽ മാനന്തവാടി രൂപതയുടെ മതബോധന വിഭാഗത്തിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചുവരുന്പോഴാണ് അയർലൻഡിലേക്ക് നിയമിതനായത്.