മദര്‍ തെരേസയുടെ മുടിയില്‍ നിന്ന് പോലും അത്ഭുതം!

ജീവിച്ചിരിക്കുമ്പോഴേ വിശുദ്ധ എന്ന് ലോകം വാഴ്ത്തിയ പുണ്യവ്യക്തിയാണ് കല്‍ക്കത്തയിലെ മദര്‍ തെരേസ. ഇപ്പോഴിതാ മദറിന്റെ തിരുശേഷിപ്പുകളില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രവഹിക്കുന്നു.
ന്യൂ വെസ്റ്റ്മിനിസ്റ്ററിലെ ഹോളി യൂക്കരിസ്റ്റ് കത്തീഡ്രലിലുള്ള മദറിന്റെ ഒരു മുടിയില്‍ നിന്നാണ് ഒരു അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉക്രേനിയന്‍ എപ്പാര്‍ക്കിയുടെ കീഴിലുള്ള ദേവാലയമാണിത്.
ഓട്ടിസം ബാധിച്ച നതാലിയ ലെഗാന്‍ എന്ന മൂന്നു വയസ്സുകാരിയാണ് മദറിന്റെ മധ്യസ്ഥതയാല്‍ സുഖപ്പെട്ടത്. ഓട്ടിസം ബാധിതയായ കുഞ്ഞിന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ച ശേഷം ഫാ. ഒസോരോവിച്ച് മദറിന്റെ തിരുശേഷിപ്പ് കുഞ്ഞിന് ചുംബിക്കാന്‍ നല്‍കി. കുഞ്ഞ് അതെടുത്ത് ചുംബിച്ചു. മദറിന്റെ സംരക്ഷണത്തിനായി കുഞ്ഞിനെ ഏല്‍പിക്കുന്നു എന്ന് വൈദികന്‍ പറഞ്ഞു പ്രാര്‍ത്ഥിച്ചു. വൈകാതെ കുഞ്ഞ് മറ്റു കുട്ടികളുടെ കളിക്കാന്‍ ആരംഭിക്കുകയും കുരിശു വരയ്ക്കാന്‍ പഠിക്കുകയും ചെയ്തു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സാധാരണ ഗതിയില്‍ ഓര്‍മ വയ്ക്കാന്‍ കഴിയാറില്ല.
നവംബര്‍ 3 നാണ് ഏറ്റവും വലിയ അത്ഭുതം നടന്നതെന്ന് ലെഗാന്‍ പറയുന്നു. അന്ന് മദറിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്ന ദിവസമായിരുന്നു. അതില്‍ സംബന്ധിക്കാന്‍ ലെഗാന്‍ അത്യധികമായി ആഗ്രഹിച്ചു.
എന്നാല്‍ തലേ ദിവസം കുഞ്ഞിന് കഠിനമായ ഉദര ഫഌ ബാധിച്ചു. വലിയ വയറിളക്കവും ഛര്‍ദിയും. ലെഗാന്‍ മദറിന്റെ മാധ്യസ്ഥം തേടി. ഉച്ചയായപ്പോള്‍ ഒരു ലക്ഷണം പോലും അവശേഷിപ്പിക്കാതെ രോഗം അത്ഭുതകരമായി മാറിപ്പോയി എന്ന് ലെഗാന്‍ പറയുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles