കൃപയുടെ ഇരിപ്പിടം

പഴയ നിയമത്തിലെ ഈ വചനം പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് പരിശുദ്ധ അമ്മയിലേക്കാണ്. പുതിയ നിയ മത്തിലെ ദൈവത്തിന്റെ വാഗ്ദാന പേടകം പരിശുദ്ധ അമ്മയാണ്. പരിശുദ്ധ അമ്മ എന്ന വാഗ്ദാന പേടകത്തെ സ്വീകരിക്കുന്ന എല്ലാവര്‍ക്കും അമ്മയുടെ സ്‌നേഹ സാന്നിധ്യം ജീവിതത്തില്‍ ലഭ്യമാണ്. ഇത്തരത്തില്‍ പരിശുദ്ധ അമ്മയുടെ അനുഗ്രഹത്താല്‍, അമ്മയുടെ മധ്യസ്ഥത്താല്‍ ആലപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൃപാസനം എന്ന ആത്മീയ കേന്ദ്രം വിശ്വാസികളുടെ അഭയമായി മാറിക്കൊണ്ടിരിക്കുന്നു. കൃപാസനത്തില്‍ വന്ന് അമ്മ വഴി ജീവിത വിശുദ്ധീകരണത്തിലേക്ക് ഉടമ്പടി ചെയ്തു പ്രാര്‍ഥിക്കുന്ന ദൈവികാനുഭവത്തിലേക്ക് വിശ്വാസികള്‍ മാറുമ്പോള്‍ ദൈവത്തിന്റെ സാന്നിധ്യം എല്ലാ അവസ്ഥകളിലും കൂടെ ഉള്ളതായി മാറുന്നു.

കൃപാസനം ദൈവത്തിന്റെ പ്രത്യേക നിയോഗം
കൃപാസനം എന്ന പേര് പഴയ നിയമത്തില്‍ നമുക്ക് വായിക്കാവുന്നതാണ്. ദൈവത്തിന്റെ ജനത, അവരുടെ വാഗ്ദത്ത ദേശം തേടിയുള്ള യാത്രയില്‍ അവരുടെ കൂടെ ദൈവ ചൈതന്യമായി സഞ്ചരിച്ചിരുന്ന സാക്ഷ്യപേടകത്തിന്റെ, മേല്‍ത്തട്ടില്‍ സ്ഥാപിക്കപ്പെട്ട ചിറകു വിരിച്ച സ്വര്‍ണ്ണ കെരൂബുകളുടെ മധ്യത്തിലെ ദൈവ സന്നിധാനത്തിന്റെ പേരാണ് കൃപാസനം. ആ ദൈവ സാന്നിധ്യത്തെ വഹിച്ചു കൊണ്ടാണ് ജനം യുദ്ധങ്ങള്‍ ജയിച്ചതും കാനാന്‍ ദേശം പ്രാപിച്ചതും. പഴയ നിയമ ത്തിലെ ഈ ദൈവ സാന്നിധ്യം പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ പരിശുദ്ധ അമ്മയുടെ നേര്‍ക്ക് നമ്മുടെ ചിന്ത തിരിയുന്നു. ദൈവ വചനം കല്‍പ്പലകകളില്‍ കൊത്തി, പേടക ത്തില്‍ നിക്ഷേപിച്ചിരുന്ന സ്ഥാനത്ത്, പുതിയ നിയമത്തിലെ വാഗ്ദാന പേടകം അമ്മ തന്നെ എന്ന് വ്യക്തമാകുന്നതിനു വേണ്ടിയാണ് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയില്‍ കൃപാസന ത്തില്‍ ഉടമ്പടി പ്രാര്‍ഥന സമര്‍പ്പിക്കുന്നത്. കൃപാസനം എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിന് മുന്‍പ് ആദ്യ കാലങ്ങളില്‍ കൗണ്‍സിലിംഗ് മാത്രമായിരുന്നു നടന്നിരുന്നത്. പിന്നെ പ്രാര്‍ത്ഥന കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് കൊണ്ട് 1990ല്‍ ഒരു ഏകദിന ധ്യാനം നടത്തു കയും ചെയ്തു. കൂട്ടായ്മ ദൈവാനുഗ്രഹം കൊണ്ട് വളര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. 1991 നവംബര്‍ 27 നു അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് നടത്തിയ കണ്‍വെന്‍ഷനില്‍ അയ്യായിരത്തോളം വരുന്ന വിശ്വാസികള്‍ പങ്കെടുത്തതും ഒരു മാസം തികയുന്നതിനു മുന്‍പ് തന്നെ ഡിസംബര്‍ 21 നു കടലോര കൃപാവരയജ്ഞം എന്ന പേരില്‍ വലിയ തീരദേശ കണ്‍വെന്‍ഷന്‍ ആയി അതിനെ വളര്‍ത്തുകയും ചെയ്തത് കൃപാസനത്തിന്റെ ആദ്യ പടികളില്‍ ഒന്നായിരുന്നു.

ആ വര്‍ഷം തന്നെ അന്യം നിന്ന് പോയ കടലോര സംസ്‌ക്കാര പഴമകളുടെ പുനരുദ്ധാരണ പദ്ധതി കൂടെ കൂട്ടായ്മയില്‍ ആലോചി ച്ചു തുടങ്ങിയതിന്റെ ഭാഗമായിട്ടാണ് ഈ പ്രാര്‍ഥന കൂട്ടായ്മക്ക് ഒരു പേര് നല്‍കണമെന്ന ചിന്ത വന്നു തുടങ്ങിയത്. കൃപാസനം എന്ന പേര് മനസില്‍ ദൈവം തോന്നിപ്പിച്ചത് ആ സമയത്തായിരുന്നു എന്ന് കൃപാസനം ഡയറക്ടര്‍ വി പി അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ആ വര്‍ഷം അവസാനം മുതല്‍ക്കു തന്നെ കൃപാസനം എന്ന പേരില്‍ ശുശ്രൂഷകള്‍ ആരംഭിക്കുകയായിരുന്നു. ഈ പേരിലെ പ്രാര്‍ഥനാ കൂട്ടായ്മയുടെ ശുശ്രൂഷകള്‍ എല്ലാം അഭിഷേക വിജയം കൈവരിച്ചപ്പോഴാണ് വി പി അച്ചന്‍ കൃപാസനം എന്ന പേരിന്റെ അര്‍ഥം അന്വേഷിക്കാന്‍ ആരംഭിച്ചതും ആ അന്വേഷണം പഴയ നിയമത്തിലെ മോശയുടെ നേതൃത്വം മുതല്‍ ഉള്ള സമയത്തെ വിശുദ്ധ ഗ്രന്ഥത്തിലേക്ക് ചെന്നെത്തിയതും. (പുറ: 25: 40 , സംഖ്യ :4 )

കൃപാസനത്തിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍
കൃപാസനം ആത്മീയ കേന്ദ്രത്തില്‍ ഏകദിന ശുശ്രൂഷകള്‍ ആരംഭിക്കുന്നത് രണ്ടായിരത്തി ഒന്നിലാണ്. കലവൂര്‍ സ്ഥിതി ചെയ്യുന്ന കൃപാസനത്തില്‍ എല്ലാ മാസവും ഏഴു ഏകദിന ശുശ്രൂഷകളും മാസത്തില്‍ ഒരു മരിയന്‍ തപസു ധ്യാനവും നടത്തി വരുന്നുണ്ട്. നിത്യാരാധനയും ജപമാല സമര്‍പ്പണവും ഉള്‍പ്പടെ നിരന്തരമായ മധ്യസ്ഥ പ്രാര്‍ഥനയും കൃപാസനത്തില്‍ നടക്കുന്നു. മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ഏകദിന ഉപവാസ പ്രാര്‍ത്ഥ നകള്‍ നടക്കുന്നത്. കുടുംബങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ച് നടത്തുന്ന ദമ്പതി കൂട്ടായ്മ എല്ലാ മാസത്തിലെയും ആദ്യത്തെ ഞായറാഴ്ച കൃപാസനത്തില്‍ നടത്തി വരുന്നു. കുട്ടികളും കൗമാര പ്രായക്കാരും യുവജനങ്ങളും പങ്കെടുക്കുന്ന പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷയാണ് യൂത്ത് മിഷന്‍. ധാരാളം യുവജനങ്ങളും കുട്ടികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ക്രൈസ്തവര്‍ അല്ലാത്ത ആളുകള്‍ക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യ ത്തോടെ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകരുകയാണ് എല്ലാ മാസത്തിലെയും രണ്ടാമത്തെ ചൊവ്വാഴ്ചകളില്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് നാല് മണി വരെ നടക്കുന്ന അക്രൈസ്തവ സമാശ്വാസ കൂട്ടായ്മ. തീരദേശത്തെ മത്സ്യ തൊഴിലാളി സഹോദര ങ്ങളുടെ ആത്മീയ ഭൗതിക വളര്‍ച്ചയ്ക്കായി നടത്തിയിരുന്ന പ്രാര്‍ഥന ശുശ്രൂഷ പിന്നീട് ഉദ്യോഗസ്ഥ തൊഴിലാളി കൂട്ടായ്മയിലേക്ക് മാറുകയായിരുന്നു. എല്ലാ മേഖലയിലും ഉള്ള തൊഴിലാളി സമൂഹം ഈ ശുശ്രൂഷയില്‍ പങ്കെടുത്തു വരുന്നു. അനുദിന ജീവിതത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്ന മനുഷ്യര്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന പ്രാര്‍ഥന ശുശ്രൂഷയാണ് കൗണ്‍സിലിംഗ് ഡേയില്‍ നടത്തപ്പെടുന്നത്. എല്ലാ മാസത്തിലെയും മൂന്നാമത്തെ ചൊവ്വാഴ്ചകളിലും നാലാമത്തെ ചൊവ്വാഴ്ചകളിലും ഏകദിന ഉപവാസ ഉടമ്പടി ധ്യാനവും അതിനൊപ്പം കൗണ്‍സിലിംഗും നടത്തി വരികയും ചെയ്യുന്നു.

മരിയ ഭക്തി സഭയ്ക്ക് ആവശ്യമാണ്. യഥാര്‍ത്ഥ സഭയുടെ ശക്തിയും ചൈതന്യവും മരിയന്‍ തിരുവചനത്തിലൂടെ പകര്‍ന്നു തരാന്‍ ശ്രമിക്കുന്ന ധ്യാനമാണ് മരിയന്‍ തപസ്സു ധ്യാനം. മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ചു വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സമാപിക്കുന്ന മരിയന്‍ തപസ്സ് ധ്യാനം പരിശുദ്ധ അമ്മയോടൊത്ത് നമ്മുടെ ജീവിതം ജീവിക്കാനുള്ള ആഹ്വാനവും അമ്മയോടൊത്ത് തിന്മയ്‌ക്കെതിരെ പോരാടാനുള്ള കരുത്തും വിശ്വാസികള്‍ക്ക് നല്‍കുന്നു. കൃപാസനത്തിലേക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രാര്‍ത്ഥന സഹായങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തുകളും കോളുകളും വരാറുണ്ട്. അങ്ങനെ പ്രാര്‍ഥന സഹായം ആവശ്യപ്പെടുന്നവര്‍ക്ക് അവരുടെ നിയോഗങ്ങള്‍ സമര്‍പ്പിച്ചു കൊണ്ട് നടത്തുന്ന മധ്യസ്ഥ പ്രാര്‍ത്ഥനയാണ് കൃപാസനത്തിന്റെ മറ്റൊരു പ്രത്യേകത. അനേകം ആളുകള്‍ക്ക് ഇതൊരു ആശ്വാസമായി മാറുന്നു. ദിവ്യകാരുണ്യ ആരാധനയാണ് മറ്റൊരു അനുഭവം. ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നും പോലും ആളുകള്‍ വന്നു ശാന്തമായി ദിവ്യകാരുണ്യ നാഥന്റെ അടുത്തിരിക്കുന്നതും അവിടത്തെ സാന്ത്വനസ്പര്‍ശം അനുഭവിക്കുന്നതും കാണാന്‍ സാധിക്കുന്ന ഒന്നാണ്.

ഉടമ്പടി പ്രാര്‍ഥന: ഉടനടി പരിഹാരം
ഉടമ്പടി പ്രാര്‍ഥന ശുശ്രൂഷയാണ് കൃപാസനം ആത്മീയ കേന്ദ്രത്തിലെ പ്രധാന സവിശേഷത. 2015 ലാണ് ഈ ഉടമ്പടി പ്രാര്‍ത്ഥന ആരംഭിച്ചത്. വി പി അച്ചനു ലഭിച്ച ഒരു വെളിപാടിലൂടെയാണ്. ഈ പ്രാര്‍ത്ഥന ശുശ്രൂഷ ആരംഭിച്ചത്. 2015 ല്‍ അച്ചനും സംഘവും നടത്തിയ വേളാങ്കണ്ണി തീര്‍ഥാടന യാത്രയ്ക്കിടയില്‍ ആണ് അമ്മയുടെ വെളിപാട് ലഭിക്കുന്നത്. അനുഗ്രഹം പ്രാപിക്കാന്‍ ജനങ്ങള്‍ അനുതപിക്കണം എന്ന് അമ്മ തന്റെ മനസ്സില്‍ തോന്നിപ്പിച്ചെന്ന് അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. നിങ്ങള്‍ പശ്ചാത്തപിച്ചാല്‍ നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവു അത്ഭുതം പ്രവര്‍ത്തിക്കും എന്ന തിരുവചന ഭാഗവും ആ യാത്രയില്‍ കര്‍ത്താവിന്റെ അരുളപ്പാട് പോലെ സന്ദേശമായി ലഭിച്ചതും. ആ യാത്രയ്‌ക്കൊടുവില്‍ മൂന്നുകാര്യങ്ങള്‍ അച്ചനു മനസില്‍ തെളിഞ്ഞു കിട്ടിയിരുന്നു. അതായതു, നമ്മള്‍ ദൈവ മഹത്വത്തിനായി മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ മൂന്നു അനുഗ്രഹങ്ങള്‍ ദൈവം നമുക്ക് തരും എന്നായിരുന്നു അച്ചനു ആദ്യം കിട്ടിയ വെളിപാട്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഉടമ്പടി പ്രാര്‍ഥന അവബോധം വര്‍ധിച്ചു വരികയാണ് ഉണ്ടായത്.

കൃപാസനത്തിലെ ഉടമ്പടി പ്രാര്‍ത്ഥനയുടെ പ്രത്യേകത എന്തെന്ന് വച്ചാല്‍ നമ്മള്‍ പ്രാര്‍ഥനയില്‍ വയ്ക്കുന്ന വിഷയങ്ങള്‍ക്ക് മറ്റേതൊരു പ്രാര്‍ഥന നിയോഗങ്ങളെക്കാള്‍ ഉടനടി അനുഗ്രഹം ലഭിക്കുന്നു എന്നതാണ്. മരിയന്‍ ഉടമ്പടി പ്രകാരം നമ്മള്‍ സമര്‍പ്പിക്കുന്ന ആവശ്യങ്ങള്‍ അമ്മയുടെ മധ്യസ്ഥതയില്‍ കാനായിലെ കല്യാണ വീട്ടില്‍ ഈശോയുടെ മുന്നില്‍ നിരന്ന ആറു കല്‍ ഭരണികളുടെ പ്രതീകങ്ങളാണ്. നമ്മുടെ ആവശ്യങ്ങള്‍ അമ്മയുടെ മധ്യസ്ഥതയില്‍ ഈശോയുടെ അടുത്ത് വയ്ക്കുകയാണ് ചെയ്യുന്നത്. ജിവിതത്തിലെ ഈ ആവശ്യങ്ങള്‍ കൃപാസനത്തില്‍ നിന്നും നല്‍കുന്ന വെള്ള ഉടമ്പടി പത്രികയില്‍ എഴുതി അമ്മയുടെ മധ്യസ്ഥതയില്‍ സമര്‍പ്പിക്കുന്നു. ഉടമ്പടി വെള്ള പേപ്പറിലെ ഒന്നാമത്തെ കോളത്തില്‍ മൂന്നു ആവശ്യങ്ങള്‍ എഴുതി രണ്ടാമത്തെ കോളത്തില്‍ മൂന്നു ആവശ്യങ്ങള്‍ എഴുതി അങ്ങനെ പ്രതീകാന്മാകമായി ആറു കല്‍ഭരണികള്‍ നമ്മുടെ വിശ്വാസവും പ്രാര്‍ഥനയും നിറച്ചു അമ്മയുടെ മധ്യസ്ഥതയില്‍ ഈശോയ്ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. ഇതാണ് ഉടമ്പടി പ്രാര്‍ത്ഥനയില്‍ നടക്കുന്നതും, ഉടമ്പടി നിബന്ധനകള്‍ പാലിച്ചു ജീവിച്ചു തുട ങ്ങുന്നവര്‍ക്ക് അനുഗ്രഹം ഉടനെ ഉണ്ടാകുന്നു. കൃപാസനത്തിലെ നിരവധി സാക്ഷ്യങ്ങള്‍ ഇതിനു ഉദാഹരണമാണ്.

മൂന്നു പാപങ്ങള്‍ വെറുത്ത് ഉപേക്ഷിക്കുക, ഏകദിന ഉപവാസം, തിരുവചന ധ്യാനം, പ്രേഷിത പ്രവര്‍ത്തനം, വചന സംഗ്രഹ വായന, ഏഴ് കാരുണ്യ പ്രവര്‍ത്തികള്‍ എന്നിവയാണ് ഉടമ്പടി പ്രാര്‍ത്ഥനയിലെ 6 നിബന്ധനകള്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles