ഈശോയുടെ തിരുഹൃദയത്തിന്റെ ചിഹ്നങ്ങള്‍

ഈശോയുടെ തിരുഹൃദയത്തിരുനാള്‍ കത്തോലിക്കരുടെ ഏറ്റവും സുപ്രധാനതിരനാളാണ്. തിരുഹൃദയരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിഹ്നങ്ങളുടെ അര്‍ത്ഥം എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

യേശുവിന്റെ പീഡാസഹനങ്ങളുടെ പ്രതീകമാണ് തിരുഹൃദയം. അതോടൊപ്പം മനുഷ്യവംശത്തോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ പ്രതീകവുമാണ് അത്.

കുരിശ്
ഏറ്റവും മുകളില്‍ കുരിശാണ്. ഈശോയുടെ പീഡകളെയാണ് അത് സൂചിപ്പിക്കുന്നത്.

അഗ്നിജ്വാലകള്‍
തീജ്വാലകള്‍ യേശുവിന്റെ പരമയാഗത്തെ സൂചിപ്പിക്കുന്നു. കുരിശിലെ ബലി പിതാവിനര്‍പ്പിച്ച അവിടുത്തെ ദഹനബലിയായിരുന്നു. രണ്ടാമതായി യേശുവിന്റെ ദൈവത്വത്തിന്റെ പ്രതീകമാണ് തീജ്വാലകള്‍. മോശയ്ക്ക് ദൈവം പ്രത്യക്ഷപ്പെട്ടത് തീജ്വാലയുടെ രൂപത്തിലായിരുന്നു. മൂന്നാമതായി, യേശുവിന്റെ തീക്ഷണമായ സ്‌നേഹജ്വാലയെയും അത് സൂചിപ്പിക്കുന്നു.

പ്രകാശരശ്മികള്‍
ലോകത്തിന്റെ പ്രകാശമായ യേശുവിന്റെ പ്രതീകമാണ് പ്രകാശരേണുക്കള്‍. ദൈവം പ്രകാശമാണല്ലോ.

അസ്ത്രങ്ങള്‍
ചിലപ്പോള്‍ തിരുഹൃദയത്തില്‍ നാം അസ്ത്രങ്ങള്‍ കാണാറുണ്ട്. അത് മനുഷ്യപാപങ്ങളുടെ പ്രതീകമാണ്.

മുള്‍ക്കിരീടം
പീഡാനുഭവ വേളയില്‍ യേശു ശിരസ്സില്‍ ചൂടിയ മുള്‍മുടിയുടെ പ്രതീകം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles