കുത്തേറ്റപ്പോള്‍ രക്തം ചിന്തിയ തിരുവോസ്തി!

പാരീസില്‍ 13 ാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭയെ അങ്ങേയറ്റം വെറുത്തിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. കഴിയുന്ന മാര്‍ഗത്തിലെല്ലാം സഭയെ അവഹേളിക്കാന്‍ അയാള്‍ തക്കം പാര്‍ത്തിരുന്നു. ഒരിക്കല്‍ അയാളുടെ കൈയില്‍ ആശീര്‍വദിച്ച ഒരു ഓസ്തി കിട്ടി. ഇത് തന്നെ തന്റെ ദുരുദ്യേശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റിയ അവസരം എന്നയാള്‍ കരുതി.

അയാള്‍ ഓസ്തിയെടുത്ത് അതില്‍ കത്തി കൊണ്ട് ആഞ്ഞുകുത്തി. ഉടന്‍ തന്നെ ഓസ്തിയില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. പേടിച്ചരണ്ട അയാള്‍ ഓസ്തി തീയിലേക്ക് വലിച്ചെറിഞ്ഞു.

എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, ഓസ്തി തീയുടെ മുകളില്‍ പൊങ്ങി നിന്നു. അയാള്‍ ഉടനെ ഓസ്തിയെടുത്ത് തിളച്ചു കൊണ്ടിരുന്ന വെള്ളത്തിലേക്ക് എറിഞ്ഞു. പക്ഷേ, അയാളെ അമ്പരപ്പിച്ചു കൊണ്ട് ഓസ്തി വെള്ളത്തില്‍ നിന്നുയര്‍ന്ന് ക്രൂശിതരൂപം പൂണ്ടു.

വല്ലാതെ മനസ്സുലഞ്ഞ്, അയാള്‍ ആ ഓസ്തി അവിടത്തെ ഇടവകയിലെ ഒരാളുടെ കൈയില്‍ ഏല്‍പിച്ചു. അയാള്‍ അത് വികാരിയച്ചന്റെ കൈയില്‍ കൊടുത്തു. അതഭുതകരമായ ഈ ഓസ്തി വി. ജീന്‍ എന്‍ ഗ്രീവിന്റെ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഫ്രഞ്ചു വിപ്ലവകാലത്ത് അത് നഷ്ടപ്പെട്ടു പോയി.

ഓസ്തി മോഷ്ടിച്ച അവിശ്വാസിയുടെ വീടിരുന്ന സ്ഥലത്ത് ആ അത്ഭുതസംഭവങ്ങളുടെ ഓര്‍മയ്ക്കായി ഒരു ചാപ്പല്‍ പണിതിരുന്നു. അത് ഇന്ന് ക്ലോയിറ്റര്‍ എത് എഗ്ലീസ് ദം ബില്ലിറ്റസ് എന്നറിയപ്പെടുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles