ശരീരം കല്ലറയില്‍ കിടന്നപ്പോള്‍ യേശു എവിടെയായിരുന്നു?

പെസഹാവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിവയെല്ലാം നമുക്ക് സുപരിചിതമാണ്. എന്നാല്‍ ഇവയുടെ ഇടയ്ക്കു വരുന്ന ദുഃഖശനിയോ? ദുഖവെള്ളിക്കും ഈസ്റ്ററിനും ഇടയില്‍ വരുന്ന ദിവസം എന്നതില്‍ കവിഞ്ഞ് കൂടുതല്‍ എന്താണെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല.

വിശ്വാസപ്രമാണത്തില്‍ നാം ചൊല്ലുന്നത്, യേശു മരിച്ച് അടക്കപ്പെട്ട് പാതാളങ്ങളില്‍ ഇറങ്ങി എന്നാണ്. അപ്പോള്‍ ദുഖശനിയാഴ്ച യേശു പാതാളത്തിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. എന്താണ് ഈ പാതാളം?

നരകം എന്നതു കൊണ്ട് പൊതുവേ ജനങ്ങള്‍ കരുതുന്നത് മരണത്തോടെ നശിച്ചു പോയവരുടെ സ്ഥലം എന്നാണ്. ചെയ്ത പാപങ്ങളുടെ ഫലമായി നിത്യശിക്ഷ അനുഭവിച്ചു കൊണ്ട് കഴിച്ചു കൂട്ടുന്ന സ്ഥലം. എന്നാല്‍ വിശാലമായ അര്‍ത്ഥത്തില്‍ പാതാളം എന്ന വാക്കിന്റെ അര്‍ത്ഥം നരകം എന്നു മാത്രമല്ല. മരണമടഞ്ഞവര്‍ വസിക്കുന്ന ഒരു സ്ഥലം, അവസ്ഥ എന്നെല്ലാമാണ്. ഉദാഹരണം ശുദ്ധീകരണ സ്ഥലം.

യേശുവിന്റെ മനുഷ്യാവതാരത്തിനു മുമ്പ് മരണമടഞ്ഞവരെല്ലാം ലിംബോ എന്ന അവസ്ഥയില്‍ ആയിരുന്നു എന്നാണ് സഭ പഠിപ്പിക്കുന്നത്. ജീവിതകാലത്ത് ദൈവഹിതത്തിന് അനുസരിച്ച് ജീവിച്ചവര്‍ നരകത്തിലേക്കല്ല മരണശേഷം പോയത്. മരണാനന്തരമുള്ള അവസ്ഥയായ ലിംബോയിലേക്കാണ്. ക്രിസ്തു പാപപരിഹാരാര്‍ത്ഥം കുരിശുമരണം വരിച്ചതു വരെ അവര്‍ക്ക് സ്വര്‍ഗപ്രവേശനം സാധ്യമല്ലായിരുന്നു. ഈ സ്ഥലത്തേക്കാണ് യേശു ദുഖശനിയാഴ്ച ഇറങ്ങിച്ചെന്നത്. പാപത്താല്‍ നിത്യനാശത്തില്‍ വീണവരെ രക്ഷിക്കാനല്ല മറിച്ച് തനിക്കു മുന്നേ പുണ്യജീവിതം നയിച്ചിരുന്നവരെ സ്വതന്ത്രരാക്കാനാണ് യേശു പാതാളത്തിലേക്ക് ഇറങ്ങിയതെന്ന് സഭയുടെ വേദോപദേശം പഠിപ്പിക്കുന്നു. രക്ഷയുടെ സദ്വാര്‍ത്ത യേശു പാതാളത്തിലുണ്ടായിരുന്നവരോട് പ്രഘോഷി ച്ചു. അവരെ സ്വര്‍ഗത്തിലേക്ക് ആനയിച്ചു. ആദവും ഹവ്വയും, സ്‌നാപക യോഹന്നാനും തന്റെ പിതാവായ വി. ജോസഫും എല്ലാം അവരില്‍ ഉള്‍പ്പെടുന്നു എന്നാണ് പാരമ്പര്യം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles