കേരളസഭയ്ക്ക് മാര്‍പാപ്പായുടെ ആദരവ്

അ​ബു​ദാ​ബി: അബുദാബിയില്‍ നടന്ന ദിവ്യബലി മധ്യേ സീ​റോ മ​ല​ബാ​ര്‍, സീറോ മ​ല​ങ്ക​ര സ​ഭ​ക​ള്‍ക്ക് ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ര്‍ശ​വും അം​ഗീ​കാ​ര​വും. സീ​റോ മ​ല​ബാ​ര്‍ സ​ഭ‌ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി​യും സീ​റോ മ​ല​ങ്ക​ര സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യും സ​ഹ​കാ​ര്‍മി​ക​രാ​യി മാ​ര്‍പാ​പ്പ​യു​ടെ മു​ഖ്യ​കാ​ര്‍മി​ക​രായിരുന്നു.

മാ​ര്‍പാ​പ്പ​യു​ടെ വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കി​ടെ വി​ശ്വാ​സി​ക​ള്‍ക്കാ​യു​ള്ള പ്രാ​ര്‍ഥ​ന​ക​ളി​ല്‍ മ​ല​യാ​ളം ഉ​ള്‍പ്പെ​ടു​ത്തി​യ​തും കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി. കൊ​റി​യ​ന്‍, കൊ​ങ്ക​ണി, ഫ്ര​ഞ്ച്, ത​ഗ​ലോ​ഗ്, ഉ​ര്‍ദു, മ​ല​യാ​ളം എ​ന്നീ ആ​റു ഭാ​ഷ​ക​ളി​ലാ​യി​രു​ന്നു പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന ന​ട​ത്തി​യ​ത്. ഇം​ഗ്ലീ​ഷി​ലും ല​ത്തീ​നി​ലു​മാ​യാ​ണു വി​ശു​ദ്ധ കു​ര്‍ബ​ന അ​ര്‍പ്പി​ച്ച​ത്. “അ​ന​ന്ത സൗ​ന്ദ​ര്യ​ത്തി​ന്‍റെ ഉ​റ​വി​ട​മാ​യ ദൈ​വ​മേ … അ​ങ്ങേ തി​രു​മു​ഖ ദ​ര്‍ശ​ന​ത്തി​നു വി​ളി​ക്ക​പ്പെ​ട്ട ഞ​ങ്ങ​ളു​ടെ സ​ഹോ​ദ​രീ സ​ഹോ​ദ​ര​ങ്ങ​ളു​ടെ പാ​പ​മാ​ലി​ന്യ​ങ്ങ​ള്‍ ശു​ദ്ധീ​ക​രി​ച്ചു അ​ങ്ങേ പു​ന​രൈ​ക്യ​ത്തി​ന്‍റെ സ​ന്തോ​ഷം അ​നു​ഭ​വി​ക്കാ​ന്‍ ഇ​ട​യാ​ക്ക​ണ​മെ…” എ​ന്ന പ്രാ​ര്‍ഥ​ന​യാ​ണ് ബ​ലി​പീ​ഠ​ത്തി​ന​രി​കെ നി​ന്ന് ചൊ​ല്ലി​യ​ത്. മ​ല​യാ​ള​ത്തി​ലു​ള്ള പ്രാ​ര്‍ഥ​ന ഉ​ണ്ടാ​യ​തി​ല്‍ അ​ത്യ​ധി​കം ആ​ഹ്ലാ​ദ​മു​ണ്ടെ​ന്ന് മ​ല​യാ​ളി​ക​ള്‍ പ​റ​ഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles