ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ’ഗ്രാൻഡ് മിഷൻ 2019’ സമാപിച്ചു

പ്രെ​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ഫെ​ബ്രു​വ​രി 22 മു​ത​ൽ ഏ​പ്രി​ൽ 28 വ​രെ ഇ​ട​വ​ക, മി​ഷ​ൻ, പ്രോ​പോ​സ്ഡ് മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന ’ഗ്രാ​ൻ​ഡ് മി​ഷ​ൻ 2019’ സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ർ​ഡി​ഫി​ൽ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ച്ച ധ്യാ​ന​ത്തോ​ടെ​യാ​ണു​ഗ്രാ​ൻ​ഡ് മി​ഷ​ന് സ​മാ​പ​ന​മാ​യ​ത്. ഗ്രാ​ൻ​ഡ് മി​ഷ​ൻ ന​ട​ന്ന 67 സ്ഥ​ല​ങ്ങ​ളി​ലും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ എ​ത്തി വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.
സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം പ്ര​ധാ​ന ദൗ​ത്യ​മാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന സ​ഭ, സു​വി​ശേ​ഷ​ത്തി​ന്‍റെ ചൈ​ത​ന്യ​ത്താ​ൽ ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യും വി​ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യ​പ്പെ​ട​ണം എ​ന്ന ല​ക്ഷ്യം മു​ൻ​നി​റു​ത്തി​യാ​ണ് ഒ​രു പു​തി​യ പ്രേ​ഷി​ത മു​ന്നേ​റ്റ​ത്തി​നാ​യി 2019 ലെ ​വ​ലി​യ നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ചു ഗ്രാ​ൻ​ഡ് മി​ഷ​ൻ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യി​ൽ ന​ട​ത്തി​യ​ത്. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​രാ​യ ഫാ. ​ജോ​ർ​ജ് പ​ന​യ്ക്ക​ൽ വി.​സി., ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ, റ​വ. ഡോ. ​ആ​ൻ​റ​ണി ചു​ണ്ട​ലി​ക്കാ​ട്ട്, ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട് വി.​സി., ഫാ. ​കു​ര്യ​ൻ കാ​രി​ക്ക​ൽ എം.​എ​സ്.​എ​ഫ്. എ​സ്., ഫാ. ​പോ​ൾ പാ​റേ​ക്കാ​ട്ടി​ൽ വി.​സി., ഫാ. ​ടോ​മി എ​ടാ​ട്ട്, ഫാ. ​തോ​മ​സ് ഒ​ലി​ക്ക​രോ​ട്ട്, ഫാ. ​ആ​ൻ​ണി പ​റ​ങ്കി​മാ​ലി​ൽ വി.​സി., ഫാ. ​ജോ​സ് പ​ള്ളി​യി​ൽ വി.​സി., ഫാ. ​ജി​ൻ​സ​ണ്‍ മു​ട്ട​ത്തു​കു​ന്നേ​ൽ ഒ. ​എ​ഫ്. എം. ​ക്യാ​പ്പ്., റ​വ ഫാ ​റോ​ബ​ർ​ട്ട് ക​ണ്ണ​ന്താ​നം, ബ്ര​ദ​ർ തോ​മ​സ് പോ​ൾ, ബ്ര​ദ​ർ സ​ന്തോ​ഷ് ടി., ​ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മാ​ത്ര, ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​രം, ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ താ​ന്നി​ക്ക​ൽ, ബ്ര​ദ​ർ ഡൊ​മി​നി​ക് പി.​ഡി., ബ്ര​ദ​ർ ടോ​ബി മ​ണി​മ​ല​യ​ത്ത് തു​ട​ങ്ങി​യ​വ​രാ​ണു വ​ച​ന​സ​ന്ദേ​ശം പ​ക​ർ​ന്ന​ത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles