പാര്‍ക്കില്‍ വച്ചും കുമ്പസാരിപ്പിക്കാം!

ഡെട്രോയിറ്റ്: പാര്‍ക്കില്‍ നാം പലതും കാണും. സൊറ പറയുന്ന കമിതാക്കള്‍, നായ്ക്കളുമായി ഈവനിംഗ് വാക്കിന് ഇറങ്ങിയവര്‍, ബൈക്ക് ഡ്രൈവര്‍മാര്‍… എന്നാല്‍ മിഷിഗണ്‍ മണ്‍റോയിലെ സെന്റ് മേരീസ് പാര്‍ക്കില്‍ കൗതുകകരമായ ഒരു കാഴ്ചയ്ക്ക് ജനം സാക്ഷിയായി. വേറൊന്നുമല്ല. നാല് കത്തോലിക്കാ പുരോഹിതര്‍ പാര്‍ക്കില്‍ ഇരുന്ന് കുമ്പസാരം കേള്‍ക്കുന്നു!

രണ്ട് മണിക്കൂര്‍ നേരം കൊണ്ട് ഈ വൈദികര്‍ ഡസന്‍ കണക്കിന് അനുതാപികളുടെ കുമ്പസാരം കേട്ടു. പ്രീസ്റ്റ് ഇന്‍ ദ പാര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന ഈ ഇവന്റ് ഇത് രണ്ടാം പ്രാവശ്യമാണ് അരങ്ങേറുന്നത്.

‘എന്റെ ലക്ഷ്യം കത്തോലിക്കാ സഭയ്ക്ക് സ്വന്തമായുള്ള അത്ഭുതകരമായ ഈ കൂദാശ ജനമധ്യേ അവതരിപ്പിക്കുകയായിരുന്നു.’ ഈ ഇവന്റിന്റെ സംഘാടകരില്‍ ഒരാളായ ജോ ബോഗ്‌സ് പറഞ്ഞു. മണ്‍റോ വികാരിയാത്തിന്റെ ഇവാഞ്ചലൈസേഷന്‍ കമ്മിറ്റി ചെയര്‍മാനാണ് ബോഗ്‌സ്.

ഇതിന് മുമ്പ് പ്ലൈമൗത്തില്‍ സമാനമായ ഒരു സംഭവം നടന്നിരുന്നു. അതിനെ കുറിച്ചൊരു ലേഖനം വായിച്ചാണ് ഇത്തരം ഒരു കുമ്പസാരച്ചടങ്ങ് സംഘടിപ്പിക്കാന്‍ തനിക്ക് പ്രേരണ ലഭിച്ചതെന്ന് ബോഗ്‌സ് പറഞ്ഞു.

കുമ്പസാരം മാത്രമല്ല, പാര്‍ക്കില്‍ നടന്നത്. അതിന്റെ കൂടെ ഒരു കത്തോലിക്കാ പ്രഭാഷകനും പ്രഫഷനല്‍ സംഗീതജ്ഞനും എല്ലാം സംഘാടകര്‍ ഒരുക്കിയിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles