ഈ ദിവസം എല്ലാം സമര്‍പ്പിച്ചുള്ള പ്രാര്‍ത്ഥന

സ്നേഹ ഈശോയെ,  അങ്ങയുടെ സന്നിധിയിൽ ആയിരിക്കുവാൻ അനുഗ്രഹം തന്നതിനെയോര്‍ത്ത്‌, ഞങ്ങളങ്ങേ സ്തുതിച്ചാരാധിക്കുന്നു.

അങ്ങയുടെ മുഖപ്രസാദത്തിൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ.

ജീവിതയാത്രയിൽ വഴിതെറ്റിയവരും, ‘വഴിയറിയാത്തവരുമായ എല്ലാവരെയും ഇന്ന് അങ്ങേ തിരുസന്നിധിയിലേക്കു സമർപ്പിക്കുന്നു.

ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ അങ്ങയുടെ തിരുമനസ്സിനു ചേർന്ന തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ സഹായിക്കണമേ. തെറ്റായ തീരുമാനങ്ങൾ ഉപേക്ഷിക്കാൻ ധൈര്യം നൽകണമേ.

നേരായ വഴിയിലേക്ക് തിരിച്ചുവരാൻ അവസരവും ധൈര്യവും തരണമേ.

കർത്താവേ, ഇന്നേ ദിനം അങ്ങയിലേക്കും അങ്ങയോടുകൂടിയും യാത്രചെയ്യുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ … ഞങ്ങളെ അങ്ങേക്ക് സമർപ്പിക്കുന്നു…..

ഇന്നത്തെ ഞങ്ങളുടെ പ്രാർത്ഥനകളും പരിത്യാഗങ്ങളും ഞങ്ങളുടെ സ്നേഹ ബലിയായി അങ്ങ് സ്വീകരിക്കേണമേ ….

ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന എല്ലാ ദമ്പതികളേയും അങ്ങേക്ക് സമർപ്പിക്കുന്നു … ഇവർക്കു വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം

ഞങ്ങളുടെ വൈദികരെ ,സന്യസ്ത രേ ,സമർപ്പിത രേ ,ദൈവിക ശുശ്രൂഷകരെ ഞങ്ങൾ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു. ….പ്രത്യേകം കാത്ത് പരിപാലിക്കണമേ …

പരിശുദ്ധ അമ്മെ, ഞങ്ങളെ നയിക്കണമേ….ആമ്മേൻ..


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles