യേശുവിന്റെ തിരുമുറിവുകളുടെ സംരക്ഷണമുള്ളവര്‍ മരണത്തെ ഭയപ്പെടേണ്ടതില്ല!

എന്റെ അനന്തമായ സ്നേഹം എല്ലാ മനുഷ്യരും തിരിച്ചറിഞ്ഞിരുന്നെങ്കിൽ! മാനവരാശിയുടെ ആവശ്യങ്ങൾ എത്രയോ സങ്കീർണമാണ്. നിരവധിപേരെ നിത്യം പീഡിപ്പിക്കുന്ന മുറിവുകൾ ആർക്ക് എണ്ണാൻ കഴിയും? ഭീതികളും നൈരാശ്യവും ആർക്കാണ് കാണാൻ കഴിയുക? മർദ്ദനങ്ങളും ക്രൂരതകളും ആർക്കാണ് അറിയാവുന്നത്? എന്റെ ഹൃദയം അതെല്ലാം വഹിക്കുകയാണ്. കാരണം, അവർ ഓരോരുത്തർക്കും വേണ്ടി, സകലർക്കും വേണ്ടിയാണ് അവസാന തുള്ളി രക്തം വരെ എന്റെ ഹൃദയം ചിന്തിയത്.

എന്റെ സ്നേഹത്തിൽ നിന്ന് ആരെയും മാറ്റി നിർത്തിയിട്ടില്ല. എല്ലാവർക്കും വേണ്ടിയാണ് ഞാൻ എന്റെ സ്നേഹകരങ്ങൾ തുറന്നത്. എന്റെ ഹൃദയം അർപ്പിച്ചതും. അവർക്ക് ആശ്വാസമേകാനും അവരുടെ മുറിവുകൾ സൗഖ്യപ്പെടുത്താനും ഞാൻ അവർക്കായി കാത്തിരിക്കുന്ന നിർണായക വിനാഴികയിൽ ആര് അവരെ എന്റെ അരികിൽ എത്തിക്കും? ആര് അവരെ അപ്പോഴും സഹായിക്കാനുണ്ടാകും? എന്നിരുന്നാലും ആ മണിക്കൂറിൽ എന്റെ മുറിവേറ്റ സ്നേഹം ഏതു പരിധി വരെയും ചെന്നെത്തുന്നതാണ്.

എന്റെ തിരുമുറിവുകളുടെ സമാധാനത്തിലും സംരക്ഷണത്തിലും മരണത്തെ അഭിമുഖീകരിക്കുന്ന ആരും തന്നെ മരണത്തെ ഭയപ്പെടേണ്ട ആവശ്യമില്ല.

(ഫ്രാൻസിസ്ക മരിയ എന്ന കർമലീത്താ സിസ്റ്റർലൂടെ ലഭിച്ച വെളിപ്പെടുത്തലുകളിൽ നിന്ന്)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles