മുഖ്യദൂതനായ മിഖായേല്‍ മാലാഖയോടുള്ള അത്ഭുത സംരക്ഷണ പ്രാര്‍ത്ഥന

മുഖ്യദൂതനായ വി . മിഖായേലേ,

സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ , ഉന്നത ശക്തികളോടും , അധികാരങ്ങളോടും , ഇരുളടഞ്ഞ ലോകത്തിലെ ഭരണകർത്താക്കളോടും , ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ , ഞങ്ങളെ സഹായിക്കണമെ . ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വിലകൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരണമെ . അങ്ങയെയാണല്ലൊ സഭ തന്റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത് . കർത്താവ് രക്ഷിച്ചു . ആത്മാക്കളെ സ്വർഗ്ഗത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുവാൻ നിയുക്തനായിരിക്കുന്നത് അങ്ങു തന്നെയാണല്ലോ . ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ , പിശാചിനെ അടിപ്പെടുത്തുവാൻ സമാധാന ദാതാവായ ദൈവത്തോട് പ്രാർത്ഥിക്കണമെ . അവൻ ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ . കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെ മേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുമ്പിൽ സമർപ്പിക്കണമെ . ദുഷ്ടജന്തുവും , പഴയ സർപ്പവുമായ സാത്താനേയും അവന്റെ കൂട്ടുകാരനേയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളിത്താഴ്ത്തണമെ . അവൻ ഇനിയൊരിക്കലും ഞങ്ങളുടെ വഴി തെറ്റിക്കാതിരിക്കട്ടെ , ഈശോമിശിഹായുടെ തിരുരക്തത്തിന്റെ അഭിഷേകം ഞങ്ങളിൽ ഇപ്പോൾ നിറയട്ടെ .


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles