കർദിനാൾ ന്യൂമാനും മറിയം ത്രേസ്യയും വിശുദ്ധ ഗണത്തിലേക്ക്

വ​ത്തി​ക്കാ​ൻ​സി​റ്റി: ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നീ സ​മൂ​ഹ സ്ഥാ​പ​ക മ​റി​യം ത്രേ​സ്യ​യും ഇം​ഗ്ല​ണ്ടി​ലെ ക​ർ​ദി​നാ​ൾ ജോ​ൺ ന്യൂ​മാ​നും വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ന്നു. ഇ​രു​വ​രെ​യും വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ഡി​ക്രി​ക​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ നാ​മ​ക​ര​ണ​ത്തി​നാ​യു​ള്ള തി​രു​സം​ഘ​ത്തെ മാ​ർ​പാ​പ്പ ചു​മ​ത​ല​പ്പെ​ടു​ത്തി. നാ​മ​ക​ര​ണ തീ​യ​തി പി​ന്നീ​ടു പ്ര​ഖ്യാ​പി​ക്കും.  

തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്റ്റ് ക​ർ​ദി​നാ​ൾ ആ​ഞ്ച​ലോ ബെ​ച്ചി​യു ചൊ​വ്വാ​ഴ്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ഈ ​നി​ർ​ദേ​ശം ന​ല്ക​പ്പെ​ട്ട​ത്. ഇ​തോ​ടൊ​പ്പം ഹം​ഗ​റി​യി​ൽ ക​മ്യൂ​ണി​സ്റ്റ് ത​ട​വ​റ​യി​ൽ ദീ​ർ​ഘ​കാ​ലം ക​ഴി​ഞ്ഞ ക​ർ​ദി​നാ​ൾ ജോ​സ​ഫ് മി​ൻ​സെ​ന്തി​ അടക്കം അ ഞ്ച് പേരെ ധ​ന്യ​രായി പ്ര​ഖ്യാ​പി​ക്കു​ന്ന ഡി​ക്രി​യും പു​റ​പ്പെ​ടു​വി​ക്കും.

ഇ​ക്വ​ഡോ​റി​ലെ ഒ​രു ര​ക്‌​ത​സാ​ക്ഷി​യെ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യും പ്ര​ഖ്യാ​പി​ക്കും. ഹം​ഗ​റി​യി​ൽ എ​സ്റ്റ​ർ​ഗോ​മി​ൽ ആ​ർ​ച്ച് ബി​ഷ​പ് ആ​യി​രു​ന്ന ക​ർ​ദി​നാ​ൾ മി​ൻ​സെ​ന്തി (1842-1975) അ​ന്ത്യ​കാ​ല​ത്ത് ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ലാ​യി​രു​ന്നു. 

ച​ർ​ച്ച് ഓ​ഫ് ഇം​ഗ്ല​ണ്ടി​ൽ വൈ​ദി​ക​നാ​യ​ശേ​ഷം മ​ധ്യ​പ്രാ​യ​ത്തി​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ചേ​ർ​ന്ന ക​ർ​ദി​നാ​ൾ ന്യൂ​മാ​ൻ (1801-1890) പ്ര​ഭാ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ലീ​ഡ് കൈ​ൻ​ഡ്‌​ലി ലൈ​റ്റ് എ​ന്ന വി​ശ്രു​ത പ്രാ​ർ​ഥ​നാ​ഗാ​നം ര​ചി​ച്ച അ​ദ്ദേ​ഹം ആ​രം​ഭി​ച്ച​താ​ണ് ഓ​റ​ട്ട​റി ഓ​ഫ് സെ​ന്‍റ് ഫി​ലി​പ്പ് നേ​രി. ല​ണ്ട​നി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം ബ​ർ​മി​ങ്ങാ​മി​ലെ എ​ഗ്ബാ​സ്റ്റ​ണി​ലാ​ണ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന​ത്. വൈ​ദി​ക പ​ദ​വി​യി​ൽ നി​ന്ന് നേ​രെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​യാ​ളാ​ണു ന്യൂ​മാ​ൻ.  

ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​യാ​യ വാ​ഴ്‌‌​ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ 1876 ഏ​പ്രി​ൽ 26-ന് ​മാ​ള പു​ത്ത​ൻ​ചി​റ മ​ങ്കി​ടി​യാ​ൻ കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു. 1914 മേ​യ് 14നാ​ണു സ​ന്യാ​സി​നി സ​മൂ​ഹം സ്ഥാ​പി​ച്ച​ത്. 1926 ജൂ​ൺ എ​ട്ടി​നു കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ദ​രി​ദ്ര​രോ​ടു പ്ര​ത്യേ​ക ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യി​രു​ന്നു മ​റി​യം ത്രേ​സ്യ.  1999 ജൂ​ൺ 28-ന് ​ധ​ന്യ​പ​ദ​വി​യി​ലേ​ക്കും 2000 ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് വാ​ഴ്‌​ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ലേ​ക്കും മ​റി​യം ത്രേ​സ്യ ഉ​യ​ർ​ത്ത​പ്പെ​ട്ടു. 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles