ഐഎസിൽനിന്നു സഭാ രേഖകൾ സംരക്ഷിച്ച വൈദികൻ ആർച്ച്ബിഷപ്പായി അഭിഷിക്തനായി

മൊ​​​​സൂ​​​​ൾ: ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ്(​​​ഐ​​​എ​​​സ്) ഭീ​​​​ക​​​​ര​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സ​​​​ഭ​​​​യു​​​​ടെ പു​​​​രാ​​​​ത​​​​ന കൈ​​​​യെ​​​ഴു​​​ത്തു പ്ര​​​​തി​​​​ക​​​​ളും രേ​​​​ഖ​​​​ക​​​​ളും സം​​​​ര​​​​ക്ഷി​​​​ച്ച ഇ​​​​റാ​​​​ക്കി​​​​ലെ ക​​​​ൽ​​​​ദാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​ൻ ന​​​​ജീ​​​​ബ് മി​​​​ഖാ​​​​യേ​​​​ൽ മൊ​​​​സൂ​​​​ൾ രൂ​​​പ​​​ത​​​യു​​​ടെ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടു. സെ​​​​ന്‍റ് പോ​​​​ൾ​​​​സ് പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ന്ന മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​​ട​​​​ങ്ങി​​​​ൽ സ​​​​ഭാ നേ​​​​താ​​​​ക്ക​​​​ളും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. 

ഡൊ​​​​മി​​​​നി​​​​ക്ക​​​​ൻ സ​​​​ഭാം​​​ഗ​​​മാ​​​യ ഫാ. ​​​ന​​​ജീ​​​ബ് മി​​​ഖാ​​​യേ​​​ൽ മൊ​​​​സൂ​​​​ളി​​​​ലെ ക​​​​ന്യാ​​​​മാ​​​​താ​​​​വി​​​​ന്‍റെ പ​​​​ള്ളി​​​​യി​​​​ലെ വി​​​​കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​വി​​​​ടെ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ര​​​​മാ​​​​യ, അ​​​​റ​​​​ബി ഭാ​​​​ഷ​​​​ക​​​​ളി​​​​ലു​​​​ള്ള 850 കൈ​​​യെ​​​ഴു​​​​ത്തു​​​​പ്ര​​​​തി​​​​ക​​​​ളും അ​​​​ന്പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ബു​​​​ക്കു​​​​ക​​​​ളും ക​​​​ത്തു​​​​ക​​​​ളും ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. 

ഇ​​​​റാ​​​​ക്കി പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു​​​​ മു​​​ന്നേ​​​റി​​​യ ഐ​​​​എ​​​​സ് മൊ​​​​സൂ​​​​ളി​​​​നെ ത​​​​ങ്ങ​​​​ളു​​​​ടെ ത​​​​ല​​​​സ്ഥാ​​​ന​​​​മാ​​​​ക്കി മാ​​​​റ്റി. ഇ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ​​​​ള്ളി​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ച്ചു.

ഇ​​​​തി​​​​നി​​​​ടെ, ഫാ. ​​​​മി​​​​ഖാ​​​​യേ​​​​ൽ അ​​​​മൂ​​​​ല്യ ഗ്ര​​​​ന്ഥ​​​​ശേ​​​​ഖ​​​​രം കാ​​​​റി​​​​ൽ ക​​​​യ​​​​റ്റി, ഒ​​​​രി​​​​ക്ക​​​​ൽ ഇ​​​​റാ​​​​ക്കി​​​​ലെ ക്രി​​​​സ്ത്യ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മേ​​​​ഖ​​​​ല​​​​യാ​​​​യി​​​​രു​​​​ന്ന ഖാ​​​റ​​​​ഖോ​​​​ഷി​​​​ലേ​​​​ക്കു മാ​​​​റ്റി. ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​ർ ഇ​​​​വി​​​​ടെ​​​​യും പി​​​​ടി​​​​മു​​​​റു​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ൾ കു​​​​ർ​​​​ദി​​​​ഷ് മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​ർ​​​​ബി​​​​ലി​​​​ലേ​​​​ക്കു മാ​​​​റ്റി. ഇ​​​​വി​​​​ടെ​​​​വ​​​​ച്ച് മു​​​​സ്‌​​​​ലിം സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ രേ​​​​ഖ​​​​ക​​​​ൾ ഡി​​​​ജി​​​​റ്റൈസ് ചെ​​​​യ്യാ​​​​നും ഫാ. ​​​​മി​​​​ഖാ​​​​യേ​​​​ൽ നേ​​​​തൃ​​​​ത്വം ന​​​​ല്കി. 2017ൽ ​​​​ഇ​​​​റാ​​​​ക്കി സേ​​​​ന ഐ​​​​എ​​​​സി​​​​നെ തു​​​​ര​​​​ത്തി മൊ​​​​സൂ​​​​ൾ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഫാ. ​​​​മി​​​​ഖാ​​​​യേ​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ​​​​ത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles